Trending

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍

കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന് സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണ്‍.ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ഞാ​യ​റാ​ഴ്ച​ക​ളി​ലെ ലോ​ക്ഡൗ​ണ്‍ തു​ട​രും.മാ​ളു​ക​ള്‍ ,സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍, ഷോപ്പിംഗ് മാ​ളു​ക​ള്‍ എ​ന്നി​വ തു​റ​ക്കാ​ന്‍ പാ​ടി​ല്ല. 


അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളും മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളും മാ​ത്ര​മേ തു​റ​ക്കാ​വൂ.പൊതു-സ്വകാര്യ ഗതാഗതവും പാടില്ല.വൈ​ദ്യ​സ​ഹാ​യ​ത്തി​നും മ​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​മ​ല്ലാ​തെ പൊ​തു​ജ​ന​ങ്ങ​ള്‍ യാ​ത്ര ചെ​യ്യ​രു​തെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.


ലോക്ഡൗണില്‍ ഇളവ് ഏര്‍പ്പെടുത്തിയശേഷം ഞായറാഴ്ചകളില്‍ മാത്രമായിരുന്നു നിയന്ത്രണമുണ്ടായിരുന്നത്. പിന്നീട് ഘട്ടംഘട്ടമായി ഇതും നീക്കിയിരുന്നു.എന്നാല്‍ കുറച്ചുദിവസങ്ങളിലായി കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കലക്ടര്‍ വീണ്ടും ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.നിയന്ത്രണം ലംഘിക്കുന്നത് പരിശോധിക്കാനായി പോലീസും നിരത്തിലുണ്ടാവും.
Previous Post Next Post
3/TECH/col-right