തിരുവനന്തപുരം:പുറത്തുപോയി തിരികെ വീട്ടിലെത്തിയാല്‍ മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ബ്രേക്ക് ദി ചെയിന്‍ ജീവിതരീതി സുപ്രധാനമാണ്. അതില്‍ തന്നെ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.


ക്ലസ്റ്ററുകളില്‍ രോഗവ്യാപന പഠനം നടത്തി കാരണങ്ങള്‍ കണ്ടെത്തിയും വിപുലമായ തോതില്‍ പരിശോധന നടത്തിയും വ്യാപനം തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ പൊന്നാനി പോലുള്ള ആദ്യ ക്ലസ്റ്ററുകളില്‍ വിജയിച്ചിട്ടുണ്ട്.

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാറും ജനങ്ങളും ഒത്തുശ്രമിച്ചാല്‍ തീര്‍ച്ചയായും കഴിയും. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്റെ അടുത്ത ഘട്ടമായി ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന ആശയം രൂപപ്പെടുത്തിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.