ബാലുശ്ശേരി: കൂരാച്ചുണ്ട് പതിയില്‍ തോട്ടിലെ പാലത്തില്‍നിന്നു വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.കുമ്പളവയലില്‍ റിനോയി ആഷ്‌ലി ദമ്പതികളുടെ മകള്‍ റിയ ലക്ഷ്മി (10) ആണു മരിച്ചത്.ഇന്നലെ ഉച്ചയോടെ പാലത്തിനക്കരെയുള്ള അമ്മയുടെ അനുജത്തിയുടെ വീട്ടിൽ പോകുന്ന വഴി തടിപ്പാലം ഒടിഞ്ഞായിരുന്നു അപകടം.
തൊട്ടടുത്ത റോഡിലൂടെ പോയ ഓട്ടോ റിക്ഷയിലെ യാത്രക്കാരാണ് തോട്ടിൽ വീണനിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തൊട്ടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ: ഋതിക് കൃഷ്ണ, ലിയാ ലക്ഷ്മി.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംസ്കാരം ഇന്ന് (19-07-2020-ഞായർ) വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും.
Tags:
OBITUARY