താമരശ്ശേരി: മരത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആമ്പുലൻസ് ഡ്രൈവർ മരിച്ചു.  താമരശ്ശേരി ചുങ്കം പാലോറക്കുന്നുമ്മൽ പി കെ സിജീഷ് (37) ആണ് മരിച്ചത്. ആജ്ഞനേയ ആമ്പുലൻസ് ഡ്രൈവറായിരുന്നു.
കഴിഞ്ഞ ദിവസം വീടിന് സമീപത്തെ  മരത്തിൽ നിന്നും വീണ് സാരമായി പരിക്കേറ്റ് കോഴിക്കോട്
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ആയിരുന്നു മരണം. 

ഭാര്യ: അശ്വതി. മക്കൾ: മാളവിക, മായാത്മിക.പിതാവ്: പരേതനായ വേലായുധൻ നായർ, മാതാവ്: സരോജിനി.
സഹോദരങ്ങൾ: ഷാജി, ഷൈനി, ഷീജ.