കിഴക്കോത്ത് പന്നൂരിലെ സന്നദ്ധ സംഘടനയായ ആക്ടീവ് പന്നൂരിന്റെ സൗജന്യ റേഷന്‍ പദ്ധതി കോവിഡ് കാലത്തും മുടങ്ങിയില്ല. 2011 മുതലാണ് പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ പഞ്ഞ മാസങ്ങളില്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചത്. ഭവന നിര്‍മാണം, ചികിത്സാ സഹായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, മാസാന്ത പെന്‍ഷന്‍ തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളും ആക്ടീവ് പന്നൂര്‍ നടപ്പിലാക്കുന്നുണ്ട്. കാര്‍ഷിക മേഖലയുടെ അഭിവൃധിക്കായി വിവിധയിടങ്ങളില്‍ പച്ചക്കറികളും നെല്ലും വിളയിച്ചു.
ഓണം ആഘോഷിക്കുന്ന കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഒമ്പതു വര്‍ഷമായി മുടങ്ങാതെ ഓണക്കിറ്റും നല്‍കുന്നുണ്ട്. കോവിഡ് ഭീതിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ നാനൂറോളം കുടുംബങ്ങള്‍ക്ക് അരിയും പച്ചക്കറിയുമെല്ലാം എത്തിച്ചു. ആവശ്യക്കാര്‍ക്ക് സൗജന്യമായി മരുന്നും നല്‍കി.
പ്രതിസന്ധികള്‍ മാറിയില്ലെങ്കിലും ഇത്തവണയും സൗജന്യ റേഷന്‍ പദ്ധതിക്ക് മുടക്കമുണ്ടായില്ല. ഈ വര്‍ഷത്തെ സൗജന്യ റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം കാരാട്ട് റസാഖ് എം എല്‍ എ നിര്‍വഹിച്ചു. വിദ്യാഭ്യാസ പ്രോത്സാഹനത്തിന്റെ ഭാഗമായി എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരങ്ങളും എം എല്‍ എ വിതരണം ചെയ്തു.
കേരള സര്‍ക്കാറിന്റെ സീതാറാം ടെക്‌സ്റ്റൈല്‍ ലിമിറ്റഡ് ചെയര്‍മാനും ആക്ടീവ് ചെയര്‍മാനുമായ പി മുഹമ്മദ് യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ കെ കെ ജാഫര്‍ അഷ്‌റഫ് റേഷന്‍ കാര്‍ഡുകള്‍ ഏറ്റുവാങ്ങി. പി ശ്രീധരന്‍, യു പി അബ്ദുല്‍ ഖാദര്‍, കെ സി മുഹമ്മദ് ഗുരുക്കള്‍, കെ അന്‍വര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:
ELETTIL NEWS