എളേറ്റിൽ:സേവന-ക്ഷേമ പ്രവർത്തന രംഗത്ത് കെ.എം.സി.സിയുടെത് മാതൃകാപരമാണെന്ന് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ.റസാഖ് മാസ്റ്റർ അഭിപ്രായപ്പെട്ടു.കിഴക്കോത്ത് ഗ്ലോബൽ കെ.എം.സി.സി പ്രവാസികൾക്ക് നൽകുന്ന ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.


കിഴക്കോത്ത് കച്ചേരിമുക്കിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം. സി. പ്രസിഡന്റ് ഇബ്രാഹീം എളേറ്റിൽ അദ്ധ്യക്ഷനായി.മുഹമ്മദൻസ്, എം.എ ഗഫൂർ മാസ്റ്റർ, എൻസിഉസൈൻ മാസ്റ്റർ  വി.കെ.അബ്ദുറ
 ഹിമാൻ, പാട്ടത്തിൽ അബൂബക്കർ ഹാജി, സി. യം. ഖാലിദ് , പി.പി.മുഹമ്മദ് എളേറ്റിൽ,കെ.കെ. ജബ്ബാർ മാസ്റ്റർ, മുജീബ് ചളിക്കോട്, അർഷദ് കിഴക്കോത്ത്, ഷമീർ പറക്കുന്ന്,  അഭീഷ് മിഹ്റാൻ, വി.കെ സെയ്ത്, കരീം മുത്താട്ട്, ഉമർസ്വാലിഹ്, ഹാരിസ് പറക്കുന്ന്, പി.ടി.സലീം, അമീർ അലി ഈസ്റ്റ് കിഴക്കോത്ത്, സിംല മജീദ് , പിവി മുഹമ്മദ് , ഒ.കെ.ഉസ് മാൻ തുടങ്ങിയവർ സംബന്ധിച്ചു. 

സിദ്ധീഖ് മലബാരി സ്വാഗതവും സുഹൈൽ എളേറ്റിൽ നന്ദിയും പറഞ്ഞു.