താമരശ്ശേരി:എംഇ.എസ് വിദ്യാഭ്യാസ പ്രോത്സാഹന പക്ഷാചരണത്തിന്റെ ഭാഗമായിനിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണ പരിപാടിയുടെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം ഡി.ഇ.ഒ ജി.കുഞ്ഞുമോന്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം.ഡി. മുഹമ്മദില്‍ നിന്ന് 
പഠനോപകരണങ്ങള്‍ ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു.
എ.ഇ.ഒ. എന്‍.പി. മുഹമ്മദ് അബ്ബാസ്,സൂപ്രണ്ട് സി.വി.അശ്‌റഫ്,എം.ഇ.എസ് യൂത്ത് വിങ് ജില്ലാ സെക്രട്ടറി ആര്‍.കെ.ഷാഫി,എ.സി.അബ്ദുല്‍ അസീസ്,പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ഉസ്മാന്‍.പി.ചെമ്പ്ര,ആര്‍.കെ. മൊയ്തീന്‍കോയഹാജി,പി.ജാഫര്‍ എന്നിവര്‍ സംബന്ധിച്ചു.

കൈതപ്പൊയില്‍ എം.ഇ.എസ് സ്‌കൂളിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.