പരപ്പൻപൊയിൽ : വായനാദിനത്തോടനുബന്ധിച്ച് 2020 ജൂൺ 19 മുതൽ 25 വരെ വിവിധ ഭാഷകളിലായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച് നുസ്രത്ത് സ്കൂൾ ശ്രദ്ധനേടി.എൽ.പി, യു.പി, എച്ച്.എസ്,  തലങ്ങളിലായി കയ്യെഴുത്ത് മത്സരം,  ഗദ്യ വായന, ക്വിസ്,  പോസ്റ്റർ നിർമ്മാണം, നിഘണ്ടു നിർമാണം,  ഉപന്യാസരചന,  കവിത രചന,  പദ്യം ചൊല്ലൽ തുടങ്ങിയ വ്യത്യസ്ത സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു.


ഗൂഗിൾ മീറ്റ് പോലെയുള്ള ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ലൈവായി നടന്ന മത്സരങ്ങളിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു എന്നതാണ് ഈ പരിപാടിയെ വ്യത്യസ്തമാക്കുന്നത്. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണത്തോടെ ആരംഭിച്ച മത്സര പരിപാടികൾക്ക് എസ്. ആർ. ജി. കൺവീനർ അബ്ദുൽ റഷീദ് മാസ്റ്റർ നേതൃത്വം നൽകി. 
 വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച പ്രതിഭകളെ പ്രിൻസിപ്പൽ പ്രകാശ് പി ജോൺ,  ഹെഡ്മിസ്ട്രസ് സജ്ന കെ.എം. എന്നിവർ അനുമോദിച്ചു. 
 വായനാദിനത്തിന്റെ പ്രാധാന്യം കുരുന്നുകളിൽ  എത്തിക്കുന്നതോടൊപ്പം അവരിൽ ഒളിഞ്ഞുകിടക്കുന്ന സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എന്നതുമായിരുന്നു സാഹിത്യ മത്സരങ്ങൾ കൊണ്ട് ലക്ഷ്യമിട്ടത് എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.