Trending

ക​രി​ഞ്ചോ​ല​മ​ല ഉ​രു​ള്‍​പൊ​ട്ട​ൽ ദുരന്തത്തിന് രണ്ട് വയസ്സ്:മുറിവു കരിയാതെ കരിഞ്ചോല

താ​മ​ര​ശേ​രി : പു​ത്ത​നു​ടു​പ്പ​ണി​ഞ്ഞ് പു​തു​മോ​ടി​യോ​ടെ ചെ​റി​യ പെ​രു​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ മ​ധു​ര സ്വ​പ്‌​ന​ങ്ങ​ള്‍ ക​ണ്ടു​റ​ങ്ങി​യ ഏ​ഴ് ക​രു​ന്നു​ക​ള​ട​ക്കം പ​തി​നാ​ലു പേ​രെ ഓ​ര്‍​മ​യാ​ക്കിയ ദു​ര​ന്തം പെ​യ്തി​റ​ങ്ങി​യി​ട്ട് ഇ​ന്ന് ര​ണ്ടു വ​ര്‍​ഷം തി​ക​യു​ന്നു. 2018 ജൂ​ണ്‍ 14ന് ​പു​ര്‍​ച്ചെ പെ​രു​ന്നാ​ളാ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലി​രി​ക്കു​മ്പോ​ഴാ​ണ് അ​പ്ര​തീ​ക്ഷി​മാ​യെ​ത്തി​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ആ​ര്‍​ത്തൊ​ലി​ച്ചെ​ത്തി​യ പാ​റ​ക്കു​ട്ട​ങ്ങ​ളും മ​ര​ങ്ങ​ളും ചെ​ളി​യും വ​ന്ന​ടി​ഞ്ഞ് വീ​ടു​ക​ള്‍ അ​പ്ര​ത്യ​ക്ഷ​മാ​യ​ത്.


ഒ​ന്പ​ത് വീ​ടു​ക​ള്‍ പൂ​ര്‍​ണ്ണാ​മാ​യും 27 വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യും ത​ക​ര്‍​ന്നു. ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി ഭൂ​മി ഓ​ലി​ച്ചു​പോ​യി. സ്വ​ന്തം ജീ​വ​ന്‍ മ​റ​ന്ന് ഒ​ടി​ക്കൂ​ടി​യ നൂ​റ്ക​ണ​ക്കി​ന് നാ​ട്ടു​കാ​രും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളും കൈ​കോ​ര്‍​ത്താ​ണ് പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. അ​ഞ്ചു ദി​വ​സം നീ​ണ്ട ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​ടു​വി​ലാ​ണ് 14 പേ​രെ​യും പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍ വ​ന്ന​ടി​ഞ്ഞ മ​ണ്ണി​ന​ടി​യി​ല്‍ നി​ന്നും പു​റ​ത്തെ​ടു​ക്കാ​നാ​യ​ത്. ദു​ര​ന്തം ന​ട​ന്ന അ​ന്നു​മു​ത​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും അ​തി​ന്‍റെ സ​ര്‍​വ്വ സം​വി​ധാ​ന​ങ്ങ​ളും ദു​രി​ത​ബാ​ധി​ത​രോ​ട് ചേ​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ സ​ഹാ​യം സ​മ​യ​ബ​ന്ധി​ത​മാ​യി​ത​ന്നെ നേ​ടി​ക്കൊ​ടു​ത്ത​തി​നാ​ല്‍ ദു​ഇ​ന്ന​വ​ര്‍ സ​ര്‍​വ്വ​തും അ​തി​ജീ​വി​ച്ചു ക​ഴി​ഞ്ഞു.

പു​ന​ര​ധി​വാ​സ ക​മ്മ​ിറ്റി​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​ഹാ​യ​ത്തി​നെ​ത്തി. വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​വ​ര്‍​ക്ക് ത​ക​ര്‍​ച്ച​യു​ടെ തോ​ത​നു​സ​രി​ച്ചു​ള്ള സ​ഹാ​യ​വും നല്‌കി. വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന പ​തി​നെ​ട്ട് കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്സ് വി​ഭാ​ഗ​ത്തി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യും വീ​ടു​ക​ള്‍ നി​ര്‍​മി​ച്ചു ന​ല്‍​കി. 


ക​രി​ഞ്ചോ​ല​ മ​ലയുടെ ഇപ്പോഴത്തെ ദൃശ്യം 
വെ​ട്ടി​ഒ​ഴി​ഞ്ഞ​തോ​ട്ട​ത്തി​ന​ടു​ത്ത് ഇ​രൂ​ള്‍​കു​ന്നി​ല്‍ പു​ന​ര​ധി​വാ​സ ക​മ്മി​റ്റി 35 ല​ക്ഷം രൂ​പ​യ്ക്ക് വാ​ങ്ങി​യ 1.6 ഏ​ക്ക​ര്‍ ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്ത് അ​പ​ക​ട ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​ര്‍​ക്കാ​യി വീ​ട് നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​യി​വ​രു​ന്നു. ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ല്‍ പ​ണി പൂ​ര്‍​ത്തീ​ക​രി​ച്ച് വീ​ടു​ക​ള്‍ കൈ​മാ​റാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ങ്കി​ലും ലോ​ക്ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി വ​ന്ന​ു . 

ഇ​പ്പോ​ള്‍ പ​ണി പു​ന​രാ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കി വി​ടു​ക​ള്‍ അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ന​ല്‍​കു​മെ​ന്ന് ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ല്ലു​ള്ള​തോ​ട് പ​റ​ഞ്ഞു. പാ​റ​ക്കൂ​ട്ട​ങ്ങ​ള്‍​ക്ക​ടി​യി​ല്‍​പ്പെ​ട്ട പി​ഞ്ചോ​മ​ന​ക​ളു​ടേ​തു​ള്‍​പ്പെ​ടെ ഒ​രോ​രു​ത്ത​രു​ടേ​താ​യി അ​ഞ്ചു ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ട​ക്കു​മ്പോ​ഴു​ള്ള കൂ​ട്ട രോ​ദ​ന​ത്തി​ന്‍റെ മാ​റ്റൊ​ലി ക​രി​ഞ്ചോ​ല നി​വാ​സി​ക​ളു​ടെ കാ​തു​ക​ളി​ല്‍ നി​ന്നും ര​ണ്ടു വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ഴും വി​ട്ടൊ​ഴി​യു​ന്നി​ല്ല. നി​ല​യ്ക്കാ​ത്ത ക​ണ്ണീ​രോ​ര്‍​മ്മ​ക​ളു​മാ​യാ​ണ് ഓ​രോ കാ​ല വ​ര്‍​ഷ​ത്തെ​യും അ​തി ജീ​വി​ക്കു​ന്ന​ത്.
Previous Post Next Post
3/TECH/col-right