Trending

സി.എച്ച് അക്കാദമിയുടെ പരിസ്ഥിതി കാമ്പയിൻ കിഴക്കോത്ത് തുടക്കം കുറിച്ചു.

എളേറ്റിൽ  : സി.എച്ച് അക്കാദമി നടത്തുന്ന നല്ല നാളേക്കായ് പ്രക്യതിയോടൊപ്പമൊന്നിക്കാം എന്ന രണ്ടാഴ്ച നില നിൽക്കുന്ന പരിസ്ഥിതി കാമ്പയിന് കിഴക്കോത്ത് തുടക്കമായി. അക്കാദമി വിദ്യാർത്ഥികൾ വീടുകളിൽ  വൃക്ഷ തൈ നട്ടു. നിയോജക മണ്ഡലം ലീഗ് ട്രഷറർ ഇബ്രാഹിം എളേറ്റിൽ  വൃക്ഷ തൈകൾ നട്ട് ഉദ്ഘാടനം നിർവഹിച്ചു.
സൈനുദ്ധീൻ ചോലയിൽ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി എം.നസീഫ് ,വൈ. പ്രസിഡന്റ് മുജീബ് ചളിക്കോട് , അക്കാദമി പ്രസിഡന്റ് പി.അനീസ് . ജനറൽ സെക്രട്ടറി നൗഫൽ പുല്ലാളൂർ , കെ.ടി.ശംസീർ , പി.സി റാഷിദ്,  മുഹമ്മദലി ശംനാദ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right