Trending

കഞ്ചാവു കടത്ത്: അന്വേഷണം ഊർജ്ജിതപ്പെടുക: SDPI

എളേറ്റിൽ വട്ടോളി: നിലമ്പൂരിൽ വച്ച് കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലഹരിമാഫിയക്ക്  പിന്നിലെ മുഖ്യകണ്ണികളെക്കുറിച്ച് അന്വേഷണം നടത്തി പ്രതി ചേർത്ത്  കേസെടുത്ത്  നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് SDPI എളേറ്റിൽ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

ഈ മാസം 20നാണ്  കർണാടകയിൽനിന്ന് ചരക്കുലോറിയിൽ  കടത്തുകയായിരുന്ന കാൽ കോടിയിലധികം വിലമതിക്കുന്ന 58.5 കിലോഗ്രാം കഞ്ചാവ് എക്സൈസ് കമ്മീഷണർക്ക്  ലഭിച്ച രഹസ്യവിവരത്ത്തിന്റെ  അടിസ്ഥാനത്തിൽ നിലമ്പൂരിൽ വച്ച് എക്സൈസ് സംഘം പിടികൂടിയത്.എളേറ്റിൽ വട്ടോളിയും പരിസരവും കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കുന്ന  വ്യക്തിക്ക് വേണ്ടിയാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ മൊഴി നൽകിയിരുന്നു.

ഈ വിവരം അന്വേഷണ ഉദ്യോഗസ്ഥർ തന്നെ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ മുഖ്യകണ്ണിയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. ഇത് യഥാർത്ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
   
മത സാമൂഹ്യ രാഷ്ട്രീയ സംഘടനകളും പ്രാദേശിക കൂട്ടായ്മകളും ഈ വിഷയത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തണമെന്നും യഥാർത്ഥ പ്രതികളെ മറനീക്കി പുറത്തു കൊണ്ടു വരുന്നതിന് കൂട്ടായ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. 

എളേറ്റിലും പരിസരത്തും വളർന്നുവരുന്ന യുവതലമുറയെ ലഹരിക്കടിമകളാക്കുന്ന ഈ സാമൂഹിക വിപത്തിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് കർശനമായ നടപടികൾ എടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.റസാഖ് എം. കെ, അബൂബക്കർ, മുഹമ്മദലി, അബ്ദുല്ല എന്നിവർ സംസാരിച്ചു.
Previous Post Next Post
3/TECH/col-right