Trending

കേസെടുത്തു ഭയപ്പെടുത്താമെന്നത് പോലീസിന്റെയും എം.എൽ.എ യുടെയും വ്യാമോഹം:ജനാധിപത്യ പ്രതിഷേധങ്ങൾ തുടരും;എം.എസ്‌.എഫ്

കൊടുവള്ളി :ആഴ്ചകൾക്കു  മുന്നേ സംസ്ഥാന എം.എസ്‌.എഫ് കമ്മിറ്റിയുടെ നിർദേശ പ്രകാരം അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരികെയെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട്  ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് കൊടുവള്ളി ടൗണിൽ സമരം ചെയ്ത എം.എസ്‌.എഫ് സംസ്ഥാന സെക്രട്ടറി കെ.ടി റഹൂഫ് ഉൾപ്പടെ കൊടുവള്ളി നിയോജക മണ്ഡലം എം.എസ്‌.എഫ് ഭാരവാഹികളായ ഷാഫി.ബി.സി,അനീസ് മടവൂർ,മുബാറക് ആവിലോറ എന്നിവരെ കൊടുവള്ളി പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ഇന്ന വൈകീട്ട് കേസെടുത്തിരിക്കുന്നു.

കൊടുവള്ളി എം.എൽ.എ യുടെയും വാഴ്ത്തുപാട്ടുകാരുടെയും  ദാസ്യ വേലക്കാരായി മാറിയ കൊടുവള്ളി പോലീസ് മുസ്ലിം ലീഗ് സംഘടനകളോടും നേതാക്കളോടും കാണിക്കുന്ന പക്ഷപാതപരമായ നിലപാട് തുടരുന്നതിൻ്റെ പുതിയ തെളിവാണിത്.

ഇത്തരത്തിൽ  ഏകപക്ഷീയമായി കേസെടുത്ത് ഭയപ്പെടുത്തി വീട്ടിലിരുത്താമെന്നുമുള്ള മോഹം എം.എൽ.എ ക്കും പോലീസിനുമുണ്ടെങ്കിൽ അത് വെറും വ്യാമോഹം മാത്രമാണ്.
ജനാതിപത്യ സമരങ്ങളെ ഉൾകൊള്ളാനും നീതിനടപ്പാക്കാനും പോലീസ് തയ്യാറാവണം.പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയും  എം.എൽ.എ ഉൾപ്പടെ ഇടതുപക്ഷ നേതാക്കളും പ്രവർത്തകരും ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചു നടത്തുന്ന പരിപാടികൾക്ക് നേരെ പോലീസ് കണ്ണടക്കുകയാണ്.ഭരണത്തിന്റെ മറവിൽ ഇരട്ട നീതി നടപ്പാക്കാനുള്ള  ശ്രമങ്ങളെ പൊതുജന മധ്യം തുറന്നു കാട്ടുമെന്നും കേസിനെ  നേരിടുമെന്നും  നിയോജക മണ്ഡലം എം.എസ്‌.എഫ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
Previous Post Next Post
3/TECH/col-right