പൂനൂര്‍: SSLC/+2 പരീക്ഷക്ക് പൂനൂര്‍ ഗവ.ഹയര്‍സെക്കന്‍ററി സ്കൂളില്‍ വിപുലമായ സജ്ജീകരണങ്ങളൊരുക്കി.സ്കൂളില്‍ പരിക്ഷ എഴുതേണ്ട മുഴുവന്‍ കുട്ടികളും പരീക്ഷക്ക് എത്തി. 346  കുട്ടികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതിയത്. കുട്ടികളെ കൃത്യസമയത്ത് സ്കൂളില്‍ എത്തിക്കുന്നതിനായി പി.ടി.എയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ബസുകള്‍ സര്‍വ്വീസ് നടത്തി.


പരീക്ഷ എഴുതാനെത്തിയ കുട്ടികളെ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിക്കുകയും ഹാന്‍ഡ് സാനിറ്റൈസര്‍ നല്‍കുകയും കൈകൾ കഴുകുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.
പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് ബി.ആര്‍.സി തയ്യാറാക്കിയ മാസ്ക്കുകള്‍ നേരത്തെ തന്നെ വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയും പ്രാദേശിക പി.ടി.എ വഴിയും വിതരണം ചെയ്തു. 
പരീക്ഷ നടത്തിപ്പിനായി പി.ടി.എ കമ്മറ്റി, അധ്യാപകര്‍,ആരോഗ്യ പ്രവര്‍ത്തകര്‍, ഫയര്‍ഫോഴ്സ്, പോലീസ്, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിലുപലമായ സജ്ജീകരണങ്ങള്‍ നടത്തി.
നേരത്തെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി ഷക്കീല ടീച്ചറുടെ നേതൃത്വത്തില്‍ സ്കൂളില്‍ അവലോകനയോഗം ചേരുകയും ഫയര്‍ഫോഴ്സ് സ്കൂള്‍ അണുവിമുക്തമാക്കുകയും ചെയ്തിരുന്നു.