നരിക്കിനി:കോഴിക്കോട് നരിക്കുനിയില്‍ മാധ്യമം റിപ്പോര്‍ട്ടറെ തടഞ്ഞ കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. നരിക്കുനി കാവുംപൊയില്‍ സ്വദേശികളെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ബുധനാഴ്ച രാത്രി പത്ത് മണിയോടയാണ് സംഭവം. ജോലി കഴിഞ്ഞ് കോഴിക്കോട് പൂനൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ നരിക്കുനി കാവുംപൊയിലില്‍ വെച്ചാണ് മോഷ്ടാവെന്ന് ആരോപിച്ച് ബിനീഷിനെ തടഞ്ഞ് നിര്‍ത്തിയത്. സ്കൂട്ടര്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ചതിന് ശേഷം യാത്ര തുടരുന്നതിനിടെയായിരുന്നു ബൈക്കിലെത്തിയ യുവാവ് തടഞ്ഞ് നിര്‍ത്തിയത്.
പിന്നീട് കൂടുതല്‍ ആളുകളെ വിളിച്ച് വരുത്തി. പതിനഞ്ചോളം ആളുകള്‍ വടിയും ആയുധങ്ങളുമായി എത്തിയെന്ന് ബിനീഷ് പറയുന്നു.തിരിച്ചറിയല്‍കാര്‍ഡും അക്രഡിറ്റേഷന്‍ കാര്‍ഡും കാണിച്ചിട്ടും ആക്ഷേപിച്ചു.
മാസ്‌ക് പോലും ധരിക്കാതെ എത്തിയവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സ്‌കൂട്ടറിന്റെ താക്കോല്‍ ഊരി എടുക്കുകയും വസ്ത്രത്തില്‍ പിടിച്ചു വലിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.
ഇന്ത്യൻ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരൽ), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കൽ), 323 (ആയുധമില്ലാതെ പരിക്കേൽപ്പിക്കൽ) 506 (ഭീഷണിപ്പെടുത്തൽ), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങൾക്ക് കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ് എടുത്തത്.

Tags:
KOZHIKODE