സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. മുംബൈയില്‍ നിന്ന് കേരളത്തിലേക്കെത്തിയ തൃശൂര്‍ ചാവക്കാട് സ്വദേശിനി ഖദീജക്കുട്ടി (73) യാണ് മരിച്ചത്.ഇവരെ മെയ് 20ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ തന്നെ പ്രമേഹവും, രക്താദിമർദ്ദവും, ശ്വാസ തടസ്സവും ഇവര്‍ക്കുണ്ടായിരുന്നു. മരണപ്പെട്ട വ്യക്തിയിൽ നിന്നും കോവിഡ് പരിശോധനക്കുള്ള സ്രവങ്ങൾ സ്വീകരിക്കുകയും അത് പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിരുന്നു.
ഫലം പോസിറ്റിവ് ആയതിനെ തുടർന്ന് മകനും, ആംബുലൻസ് ഡ്രൈവറും ഇപ്പോൾ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

Tags:
KERALA