Trending

സൗദിയിൽ ശനിയാഴ്ച മുതൽ നിലവിൽ വരുന്ന 24 മണിക്കൂർ കർഫ്യൂവിൽ പ്രവർത്തനാനുമതിയുള്ള സ്ഥാപനങ്ങളും അവയുടെ സമയക്രമങ്ങളും അറിയാം

ജിദ്ദ : സൗദിയിൽ മെയ് 23 ശനിയാഴ്ച അഥവാ റമളാൻ 30 മുതൽ മെയ് 27 ബുധനാഴ്ച വരെ ഏർപ്പെടുത്തിയ മുഴുവൻ സമയ കർഫ്യൂ സമയത്ത് പ്രവർത്തനാനുമതിയുള്ള വിവിധ സ്ഥാപനങ്ങളെക്കുറിച്ചും അവയുടെ സമയ ക്രമത്തെക്കുറിച്ചും ഗ്രാമ-നഗര കാര്യ മന്ത്രാലയം വ്യക്തമാക്കി.24 മണിക്കൂറും തുറക്കാൻ അനുമതിയുള്ളവ: ബഖാലകൾ, ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന കടകൾ (തംവീനാത്), സെൻട്രൽ മാർക്കറ്റുകൾ, പെട്രോൾ പംബുകൾ തുടങ്ങിയവ.


രാവിലെ 6 മുതൽ വൈകുന്നേരം 3 മണി വരെ തുറക്കാൻ അനുമതിയുള്ളവ: പച്ചക്കറി, കോഴി, ഇറച്ചി എന്നിവയുടെ കടകൾ, ഗാർഹിക മെയിൻ്റനൻസ്, ഗോഡൗണുകൾ, ഗ്യാസ്, പെട്രോൾ പംബിനുള്ളിലെ സേവന കേന്ദ്രങ്ങൾ തുടങ്ങിയവ.രാവിലെ 10 മണി മുതൽ വൈകുന്നേരം 10 മണി വരെ ഹോട്ടലുകൾക്കും പ്രവർത്തനാനുമതിയുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

ശവ്വാൽ 4 വരെ നീളുന്ന മുഴുവൻ സമയ കർഫ്യൂ തുടർന്ന് ഏത് രീതിയിലായിരിക്കും ഏർപ്പെടുത്തുകയെന്നത് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.
Previous Post Next Post
3/TECH/col-right