കോഴിക്കോട്: കോഴിക്കോട് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് അംഗങ്ങളുടെ ബസുകള്‍ ഇന്നു മുതല്‍ ഓട്ടം തുടങ്ങുമെന്ന് ജനറല്‍ സെക്രട്ടറി എം. തുളസീദാസ് അറിയിച്ചു. 50 ശതമാനം യാത്രക്കാരുമായി ഓടുമ്പാള് സൗജന്യയാത്ര ആര്‍ക്കും അനുവദിക്കാനാകില്ല.എല്ലാവരും സഹകരിക്കണം.സൗജന്യയാത്രയുണ്ടാവില്ലെന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഇതിനായി തയാറാക്കും.
ബുധനാഴ്ച ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ബസ് ഓടിക്കാനുള്ള തീരുമാനം. നിര്‍ത്തിയിട്ട കാലത്തെ ഇന്‍ഷ്വറന്‍സ് അടവടക്കം ഒഴിവാക്കാന്‍ ധാരണയായിട്ടുണ്ട്. രണ്ട് മാസത്തോളം ഓടാത്തതിനാല്‍ അറ്റകുറ്റപ്പണികളും മറ്റും തീരുന്ന മുറയ്ക്കായിരിക്കും എല്ലാ ബസുകളും ഓടുകയെന്നും ഉടമകള്‍ അറിയിച്ചു.

Tags:
KERALA