Trending

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കരുത്. KSTEO ( Stu)

ലാഭകരവും തന്ത്രപ്രധാനവുമായ പൊതുമേഘല സ്ഥാപനങ്ങളെയും, പൊതുഗതാഗത സംവിധാനങ്ങളെയും, വിമാന താവളങ്ങളെയും സ്വകാര്യ മേഖലക്ക് കൈമാറാൻ വേണ്ടി കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങൾ സമൂഹത്തിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ആ നീക്കത്തിൽ നിന്നും പിൻ തിരിയണമെന്നും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് ഓർഗനൈസേഷൻ (Stu) ഓൺലൈനിൽ ചേർന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.





ഈ കാര്യത്താൽ സമാന ചിന്താഗതിക്കാരുമായി ആലോചിച്ച് ശക്തമായ സമരപരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു.യോഗത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡണ്ട് ശിഹാബ് കുഴിമണ്ണ അധ്യക്ഷത വഹിച്ചു. Stu സംസ്ഥാന സെക്രട്ടറി ഉമർ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. 


കബീർ പുന്നല,റഫീഖ് പിലാക്കൽ, സാജിദ് ABC മുണ്ടക്കയം,കുഞ്ഞിമുഹമ്മദ് കല്ലൂരാവി, ജലീൽ പുളിങ്ങോം, ബഷീർമാനന്തവാടി, സിദ്ദീഖലി മടവൂർ, ജാഫർ വെളിമുക്ക്, യൂസുഫ് പാലത്തിങ്ങൽ, ഗഫൂർ മണ്ണാർക്കാട്,ശിഹാബ് പോരുവഴി, എന്നിവർ പ്രസംഗിച്ചു.
Previous Post Next Post
3/TECH/col-right