Trending

ചു​ര​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ലോ​റി​യി​ല്‍ നി​ന്ന് വി​ദേ​ശ​മ​ദ്യം‍ പി​ടി​കൂ​ടി

താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ലോ​റി​യി​ല്‍ നി​ന്നും വി​ദേ​ശ​മ​ദ്യ കു​പ്പി​ക​ള്‍ പി​ടി​കൂ​ടി. എ​ട്ടാം വ​ള​വി​ല്‍ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ലോ​ഡി​ന് അ​ടി​യി​ല്‍ നി​ന്ന് ഒ​ന്‍​പ​ത് കു​പ്പി വി​ദേ​ശ മ​ദ്യ​മാ​ണ് പ​ടി​കൂ​ടി​യ​ത്.


അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ലോ​റി​യി​ല്‍ നി​ന്നും ലോ​ഡ് മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് മാ​റ്റി ക​യ​റ്റു​മ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ളാ​ണ് ലോ​ഡി​ന​ടി​യി​ല്‍ മ​ദ്യ​ക്കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഹൈ​വേ പോ​ലി​സ് ലോ​റി ഡ്രൈ​വ​റേ​യും മ​ദ്യ കു​പ്പി​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.


നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ടി​പ്പ​ര്‍ ലോ​റി​യു​ടെ പു​റ​കി​ല്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ലോ​റി ഡ്രൈ​വ​ര്‍ എ​റ​ണാ​കു​ളം ഉ​ദ​യ​പു​രം കു​രി​ക്കാ​ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ വെ​ങ്ക​ടേ​ഷി​നെ (26) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര്‍​ണ്ണാ​ട​ക​ത്തി​ല്‍ നി​ന്നും ടൈ​ല്‍ ഫി​ല്ലിം​ഗ് പൗ​ഡ​ര്‍ ക​യ​റ്റി വ​രി​ക​യാ​യി​രു​ന്ന സ്വ​രാ​ജ് മ​സ്ത ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. 


താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ മാ​രാ​യ എ.​പി.​അ​നൂ​പ്, വി.​കെ.​സു​രേ​ഷ്, എ​എ​സ്‌​ഐ യൂ​സ​ഫ​ലി, സി​പി​ഒ മാ​രാ​യ സു​ഘോ​ഷ്, അ​നീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് മ​ദ്യം​പി​ടി​കൂ​ടി​യ​ത്
Previous Post Next Post
3/TECH/col-right