Trending

കോഴിക്കോട് ജില്ലയിലെ ചിക്കന്‍ സ്റ്റാളുകള്‍ നാളെ മുതല്‍ അനിശ്ചിതമായി അടച്ചിടും

കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ ചിക്കന്‍ സ്റ്റാളുകള്‍ ഇന്ന്  മുതല്‍ അനിശ്ചിതമായി അടച്ചിടും. കിലോക്ക് 200 രൂപക്ക് മുകളില്‍ ഇറച്ചി വില്‍ക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.ഇതില്‍ പ്രതിഷേധിച്ചാണ് സമരം.ഫാമുകളില്‍ നിന്ന് കോഴി ലഭിക്കുന്നത് ഉയര്‍ന്ന നിരക്കിലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

സമരം നീണ്ടാൽ ഫാമുകാർക്ക് തീറ്റയും മറ്റു കാര്യങ്ങളുമായി വൻബാധ്യത വരാൻ സാധ്യതയുണ്ട്. അതോടെ കോഴിക്ക് വില കുറഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ കടതുറന്ന് പ്രവർത്തിക്കാൻ കയ്യിൽ നിന്നും ദിനംപ്രതിപണം  മുടക്കേണ്ട അവസഥയാണെന്നും വ്യാപാരികൾ പറയുന്നു.
Previous Post Next Post
3/TECH/col-right