ബാലുശ്ശേരി: ഒന്‍പതിനായിരം പേക്കറ്റ് ഹാന്‍സുമായി മൊത്ത
വിതരണക്കാരനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ഉണ്ണികുളം മങ്ങാട് നെരോത്ത് നീരൊലിപ്പില്‍ അബ്ദുല്‍ ജമാല്‍ ആണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്നും
പച്ചക്കറിക്കൊപ്പമാണ് ഹാന്‍സ് എത്തിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.രഹസ്യ വിവരത്തെ തുടര്‍ന്ന് ബാലുശ്ശേരി എസ് ഐ കെ പ്രജീഷിന്റെ
നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
താമരശ്ശേരി, ബാലുശ്ശേരി മേഖലകളില്‍ ഹാന്‍സ് മൊത്ത വിതരണം നടത്തുന്ന അബ്ദുല്‍ ജമാലിന്റെ കെ എല്‍ 65 ഡി 9867 നമ്പര്‍ കാറില്‍ നിന്നും ഹാന്‍സ് പിടികൂടുകയും പിന്നീട് വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആറ് ചാക്കുകളിലായി സൂക്ഷിച്ച ഒന്‍പതിനായിരം പേക്കറ്റ് ഹാന്‍സ് കണ്ടെടുക്കുകയുമായിരുന്നു.
പതിമൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുവാണ് പിടിച്ചെടുത്തത്.കര്‍ണാടകയില്‍ നിന്നും പച്ചക്കറിക്കൊപ്പം ലോറിയിലാണ് ഹാന്‍സ് എത്തിച്ചിരുന്നത്.
ഒരു പേക്കറ്റിന് അഞ്ചുരൂപയോളം മാത്രം വിലവരുന്ന ഹാന്‍സ് ലോക്ക് ഡൗണിന്റെ മറവില്‍ നൂറ്റി അന്‍പത് രൂപക്കാണ് വിറ്റഴിക്കുന്നത്.ഹാന്‍സ് കടത്തിയ കാര്‍ പോലീസ് പിടിച്ചെടുത്തു.