Trending

ഇസ്തിഖാമ 2020:അൽബിർ സംസ്ഥാനതല ഖുർആൻ പാരായണ മത്സരം സമാപിച്ചു

കോഴിക്കോട്: കോവിഡ് 19 നെ തുടർന്ന് വിദ്യാലയങ്ങൾ പെട്ടെന്ന് അടച്ചതിനെ തുടർന്ന് വീടുകളിൽ കഴിയുന്ന അൽബിർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്ക്  റമദാൻ കാലയളവിൽ നടത്തിയ ഖുർആൻ പാരായണ മത്സരം (ഇസ്തിഖാമ 2020) സമാപിച്ചു. പതിമൂന്ന് മേഖലാ തല മത്സരങ്ങളിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ 38 വിദ്യാർത്ഥികളാണ് സംസ്ഥാന തല മൽസരത്തിൽ മാറ്റുരച്ചത്. പ്രൈമറി വിഭാഗത്തിലെ വിജയികളെ ചെയർമാൻ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയും പ്രീ പ്രൈമറി വിഭാഗം വിജയികളെ ഉമർ ഫൈസി മുക്കവുമാണ് പ്രഖ്യാപിച്ചത്.


പ്രീ പ്രൈമറി വിഭാഗത്തിൽ ഐ പി എസ് ഒന്നിൽ ഫാത്തിമ സഹ്റ (അബ്ദുൽ ജബ്ബാർ മെമോറിയൽ അൽബിർ, മൂഡബിദ്രി, ദക്ഷിണ കന്നഡ ), ഹാഫിസ സൽവ സി. പി ( സഹ്റത്തുൽ ഇസ്‌ലാം അൽ ബിർ, സീത്തയിൽ പൊയിൽ, കണ്ണൂർ), ഷൈബ കെ. ടി ( ദഅവത്ത് അൽബിർ, പൂക്കുന്ന്, മലപ്പുറം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഐ പി എസ് രണ്ടിൽ മുഹമ്മദ് ഹാനുൻ വി. ടി (ദവാഉൽ ഇസ് ലാം അൽ ബിർ, കുറ്റാളൂർ, മലപ്പുറം), ഫാത്തിമ ലൈഹ. ഡി (ഇശാ അത്തുൽ ഉലൂം, കളറോഡ്, കണ്ണൂർ), ഷെൻസ ഫാത്തിമ ടി (ഖിദ്മത്തുൽ ഇസ്ലാം അൽ ബിർ, എടക്കുളം) എന്നിവർക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.


പ്രൈമറി എ. പി എസ് ഒന്ന് വിഭാഗത്തിൽ അയാന നസ്നീൻ ടി. കെ (കെറ്റ് അൽബിർ കാടങ്കോട്, കാസർകോഡ്), ആമിന ലിസ് വ കെ. വി (അൽഫലാഹ് കക്കിടിപ്പുറം), ഫൈഹ മറിയം മഹ്മൂദ് (ബ്രൈറ്റൺ ഇന്റർനാഷണൽ സ്കൂൾ, പാറക്കടവ്, കോഴിക്കോട്) എന്നിവരും
എ പി എസ് രണ്ട് വിഭാഗത്തിൽ  ഫാത്തിമ സുഹ്‌റ എ. പി ( കെറ്റ് അൽബിർറ് കാടങ്കോട്, കാസർകോട്), ത്വാഹാ ജിഫ്രി (വിഷൻ പബ്ലിക് സ്കൂൾ, പുല്ലാളൂർ, കോഴിക്കോട്) ഫൈഹ ഉമ്മർ എൻ (ഐ എൻ ഐ സി നാട്ടുകൽ, പാലക്കാട്), എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
   
പ്രമുഖ ഹാഫിളുകളായ ജുനൈദ് റഹ്മാനി അജ്മാൻ, ഹാഫിള് സഫീർ ദാരിമി ദുബൈ, സമസ്ത മുജവിദ് മുസ്തഫ ഹുദവി കൊടുവള്ളി, ഖാരി കെ വി ഇബ്റാഹിം മുസ്ലിയാർ കണ്ണൂർ, തജ് വീദ് വിദഗ്ദ്ധരായ ഹസൻ മാസ്റ്റർ വെള്ളിപറമ്പ്, മുഹമ്മദ് സ്വാദിഖ് ബാഖവി എന്നിവർ വിധികർത്താക്കളായി.  എ.ഡി കെ പി മുഹമ്മദ്, കോഡിനേറ്റർ ഇസ്മായിൽ മുജദ്ദിദി, ഫൈസൽ ഹുദവി പരതക്കാട്, ശബീർ ഹുദവി പുതിയങ്ങാടി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
Previous Post Next Post
3/TECH/col-right