ദുബൈ:മടക്കയാത്രക്ക് പ്രവാസികളെ തെരഞ്ഞെടുക്കുന്നതില്‍ വ്യാപക അട്ടിമറി. നിരവധി അനര്‍ഹര്‍ ആദ്യ വിമാനങ്ങളില്‍ സീറ്റ് തരപ്പെടുത്തി. ദുബൈയില്‍ ഗര്‍ഭിണി പട്ടികയില്‍നിന്ന് പുറത്തായി. ആളുകളെ തിരുകിക്കയറ്റാന്‍ രാഷ്ട്രീയ ഇടപെടല്‍ വരെ നടക്കുന്നുവെന്ന് പ്രവാസികള്‍ ആരോപിക്കുന്നു.
ആറു മാസം ഗർഭിണിയായ തലശ്ശേരി സ്വദേശിനി കണ്ണൂർ വിമാനത്തിൽ ഈ മാസം പന്ത്രണ്ടിന് പുറപ്പെടാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതാണ്. കോൺസുലേറ്റിൽ നിന്ന് യാത്രക്ക് തയാറാകാൻ നിർദേശിച്ചതുമാണ്. ടിക്കറ്റിനുള്ള ഇ മെയിൽ ലഭിക്കാത്തതിനെ തുടർന്ന് കോൺസുലേറ്റിൽ ചെന്നപ്പോൾ മുൻഗണനാ ലിസ്റ്റിൽ റംസിയയുടെ പേരില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ഭർത്താവ് പറഞ്ഞു.
മുൻഗണനാ പട്ടികയിൽ മറ്റുള്ളവരെ തിരുകി കയറ്റാൻ ഏറ്റവും അർഹരെ പോലും തള്ളിമാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന്റെ രോഗിയായ മാതാവിനും ഇതേ ദുരനുഭവം തന്നെയാണുണ്ടായത്.
അടിയന്തര സ്വഭാവത്തിൽ നാട്ടിൽ എത്തേണ്ടവരല്ല ഇപ്പോൾ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടവരിൽ അധികപേരും എന്ന ആരോപണത്തിന് ഇതോടെ കൂടുതൽ ബലം ലഭിക്കുകയാണ്

Tags:
INTERNATIONAL