Trending

വേനൽ മഴയിൽ ആരാമ്പ്രം - കാഞ്ഞിരമുക്ക് റോഡ് തകർന്നു.

മടവൂർ:വേനൽ മഴ യിൽ ആരാമ്പ്രം - കാഞ്ഞിരമുക്ക് റോഡ് തകർന്നു. കൊട്ടക്കാവയൽ അങ്ങാടി യിലാണ് മഴയിൽ റോഡിന്റെ അടിഭാഗം മുഴുവൻ ഒലിച്ചു പോവുകയും ടാറിട്ട റോഡ് പൊളിഞ്ഞു വീഴുകയും ചെയ്തത്. ആരാമ്പ്രത്തു നിന്നും ആരംഭിക്കുന്ന റോഡിനു 15 കോടിയാണ് വകയിരുത്തിയത്. ടാറിങ് പൂർത്തീകരിച്ച ഭാഗത്താണ് റോഡ് തകർന്നത്.ആവശ്യമുള്ള ഭാഗത്ത് ഡ്രൈനേജ് നിർമിക്കാതെയും  ഡ്രൈനേജ് ഉള്ള ഭാഗത്ത് വെള്ളം പുറത്തു കൂടി ഒഴുകി റോഡിൽ മണ്ണ് കുമിഞ്ഞു കൂടുന്ന അവസ്ഥ യുമാണുള്ളത്. 


വലിയ ബജറ്റിൽ തുടങ്ങിയ റോഡിന്റെ നിർമാണത്തിലെ അപാകത യാണ് വേനൽ മഴയിൽ തന്നെ തകരാൻ കാരണമായതെന്നും വേണ്ട നടപടി കൾ അധികാരികളുടെ ഭാഗത്തു നിന്നുണ്ടാവുന്നില്ലെങ്കിൽ പ്രഷോഭത്തിനിറങ്ങുമെന്നും പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അറിയിച്ചു.ഭാരവാഹികൾ ആയ എ.പി.യൂസുഫ് അലി, മുനീർ പുതുക്കുടി, അനീസ് മടവൂർ, ഷാഫി ആരാമ്പ്രം തുടങ്ങിയവർ സന്ദർശിച്ചു . 

 

റോഡ് നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ ആരാമ്പ്രത്ത് ജനപ്രതിനിധി കളുടെ നേതൃത്വത്തിൽ ഡ്രൈനേജ്  നിർമാണത്തിലെ അപാകത ആരോപിച്ചു തടഞ്ഞിരുന്നു. മഴക്കാലമായാൽ റോഡ് തന്നെ ഒലിച്ചു പോവുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
Previous Post Next Post
3/TECH/col-right