Trending

പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സർക്കാർ അനുമതി

ദൽഹി:പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങളുടെ പരിശോധനകൾക്ക് വിധേയമായിട്ടായിരിക്കും മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള അനുമതി നൽകുക. അതേസമയം പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. നിലവിലെ സാഹചര്യത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കുന്നത് പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് ഇന്നത്തെ മന്ത്രിതലസമിതി യോഗത്തിന്റെ വിലയിരുത്തല്‍.


കേന്ദ്രആരോഗ്യ, വിദേശകാര്യ മന്ത്രാലയങ്ങളുടെ അനുമതിയോടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിന്റെ ഉത്തരവിൽ പറയുന്നത്. യാത്ര വിമാനങ്ങൾക്ക് അനുമതി ഇല്ലാത്തതിനാൽ ചരക്ക് വിമാന സർവീസ് ചട്ടത്തിൽ മാറ്റം വരുത്തി. അതേസമയം

നിലവിൽ പ്രഖ്യാപിച്ച ലോക് ഡൌൺ കഴിയുന്നതിനു മുൻപ് പ്രവാസികളെ നാട്ടിലെത്തിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിൽ ആണ് കേന്ദ്ര സർക്കാർ. ഓരോ സംസ്ഥാനങ്ങളും നിരീക്ഷണം, രോഗപരിശോധന, പ്രദേശിക യാത്രാ സൗകര്യങ്ങൾ തുടങ്ങി പ്രവാസികൾക്കായി ഒരുക്കിയ സൗകര്യങ്ങൾ വിശദമാക്കാൻ വിദേശകാര്യസെക്രട്ടറി വികാസ് സ്വരൂപ് ചീഫ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിരുന്നു. 


സംസ്ഥാനങ്ങൾ നൽകുന്ന വിശദീകരണം പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു സൂചന. എന്നാൽ രാജ്യത്തിന്റെ പൊതു സ്ഥിതി പ്രവാസികളെ നാട്ടിലെത്തിക്കാൻ പറ്റുന്നതല്ലെന്ന് മന്ത്രിതല സമിതി വിലയിരുത്തി. പ്രവാസികളെ നാട്ടിലെത്തിക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം ശക്തമായതിനെ തുടർന്നായിരുന്നു വിഷയം കേന്ദ്ര സർക്കാർ ചർച്ച ചെയ്തത്.
Previous Post Next Post
3/TECH/col-right