താമരശ്ശേരി: വയനാട് മേപ്പാടി D wims ആശുപത്രിയിൽ നിന്നും ജോലി പൂർത്തീകരിച്ച് കോട്ടയത്തേക്ക് KSRTC യുടെ പ്രത്യേക ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന 23 ഡോക്ടർമാർക്കും ,ബസ്സ് ജീവനക്കാർക്കുമാണ് താമരശ്ശേരി സി.ഐ.രാജേഷിൻ്റെ നേതൃത്വത്തിൽ ഭക്ഷണവും,കുടിവെള്ളവും ഒരുക്കി നൽകിയത്.


വഴിയിൽ ഭക്ഷണം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം ആവശ്യപ്പെട്ട ഡോക്ടർമാർക്കാണ് താമരശ്ശേരിയിൽ വെച്ച് ഭക്ഷണം നൽകിയത്. പോലീസിന് നന്ദി അറിയിച്ച് ഡോക്ടർമാർ ഭക്ഷണം കൈപ്പറ്റി.താമരശ്ശേരി കമ്യൂണിറ്റി കിച്ചണിൽ നിന്നുമാണ് ഭക്ഷണം തയ്യാറാക്കി പോലീസിന് കൈമാറിയത്