Trending

ഖുർആൻ പാരായണ മത്സരം: അൽ ബിർ കുട്ടികൾക്ക്

റമളാൻ കാലത്ത് അൽബിർ വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ ഖുർആൻ പാരായണ മത്സരം സംഘടിപ്പിക്കുന്നു.അൽബിർ കിഡ്സ് മാഗസിൻ നേതൃത്വം നൽകുന്ന മത്സരത്തിലെ മേഖലാതല വിജയികളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കും സംസ്ഥാന തല മത്സര വിജയികളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കും സമ്മാനങ്ങൾ നൽകും.


 A+ ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.

സ്കൂൾ തലം
റമദാൻ 1 മുതൽ 6 വരെ

മേഖലാതലം
റമളാൻ 7 മുതൽ 12 വരെ

സംസ്ഥാന തലം
റമദാൻ 13 മുതൽ 18 വരെ


നിബന്ധനകൾ

1 ) സ്കൂൾ തല മത്സരം അധ്യാപികമാർ സ്വയം നടത്തി കുട്ടികളെ തിരഞ്ഞെടുക്കേണ്ടതാണ്. (തജ് വീദിൽ കഴിവുള്ള ആളുകളുടെ സഹായത്തോടെ മികച്ച കുട്ടിയെ തിരഞ്ഞെടുക്കാവുന്നതാണ്)

2) പാരായണം ഫോണിൽ വീഡിയോ റക്കോഡ് ചെയ്തതായിരിക്കണം ( തലേ ദിവസം നിശ്ചയിക്കുന്ന സൂറത്ത് അടുത്ത ദിവസം വൈകിട്ട് 5 മണിക്കു മുമ്പ് ലഭിക്കണം, പിന്നീട് അയയ്ക്കുന്നവ മത്സരത്തിന് പരിഗണിക്കില്ല)

3) വിദ്യാർത്ഥി യൂണിഫോം ധരിച്ച് തന്നെ അവതരിപ്പിക്കണം

4) പ്രസ്തുത സ്കൂൾ ഉൾപെടുന്ന മേഖലയുടെ കോഡിനേറ്ററാണ് മേഖലാതല മത്സരം നടത്തുന്നത്

5) മൂന്ന് വിദഗ്ദ്ധർ ചേർന്ന് വിജയികളെ നിശ്ചയിക്കും. അവരുടെ തീരുമാനം അന്തിമമായിരിക്കും

6) മേഖലാതലത്തിൽ നിന്ന് ജില്ലാ കോഡിനേറ്റർമാർ സമർപ്പിക്കുന്ന ലിസ്റ്റിലെ കുട്ടികൾക്ക് നടത്തുന്ന സംസ്ഥാന തല മത്സര വിജയികളെയും മൂന്നംഗ വിദഗ്ദ്ധ സമിതി വിലയിരുത്തും.(സമസ്ത മുജവിദ് മുസ്തഫ ഹുദവി കൊടുവള്ളി ജൂറിയെ നയിക്കും)

7 ) 2019-2020 അധ്യയന വർഷത്തിൽ പഠിച്ച
 ips 1, ips 2, APS 1, Aps 2
വിഭാഗങ്ങൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക

8 ) മേഖലകൾ


1 )കർണാടക, സലാല, തൃശൂർ
ശബീർ ഹുദവി
 2 )എറണാകുളം ,ആലപ്പുഴ, തിരുവനന്തപുരം
Abi Wafy Ernakulam
3 )കാസർഗോഡ് - ജാബിർ ഹുദവി
4) കണ്ണൂർ - 1, മുസ്തഫ ഹുദവി
5) കണ്ണൂർ - 2, ഹംസ മയ്യിൽ
6) വയനാട് , പി സി ഉമർ മൗലവി
7 ) കോഴിക്കോട് 1,സലാം റഹ്മാനി
8 ) കോഴിക്കോട് 2,എം, കെ മുനീർ എടച്ചേരി
9 ) കോഴിക്കോട് 3,അഷ്‌റഫ് അണ്ടോണ
10) മലപ്പുറം 1, സൈനുദ്ദീൻ കോഡൂർ
11 ) മലപ്പുറം 2, നൗഫൽ വാഫി മേലാറ്റൂർ
12 ) മലപ്പുറം 3, ഡോ. റസാഖ് വാഫി, വളവന്നൂർ
13 ) പാലക്കാട്, അസ്കറലി മാസ്റ്റർ, കരിമ്പ

9 ) സംസ്ഥാന തല വിജയികൾക്ക്
1st prize 3000
2nd prize 2000
3rd Prize 1000
എന്നിങ്ങനെ കാഷ് പ്രൈസ് നൽകുന്നതായിരിക്കും

AD, Albirr, Kerala
Coordinator, Albirr
Editor, Albirr Kids
Previous Post Next Post
3/TECH/col-right