നരിക്കുനി: ഇരുപതാം വിവാഹ വാർഷിക ദിനത്തിൽ കമ്മ്യൂണിറ്റി കിച്ചണലിലേക്ക് ഭക്ഷണം നൽകി ദമ്പതികൾ. മടവൂർ സ്വദേശികളായ ബഷീർ മില്ലത്ത്, ഭാര്യ നജ്മുന്നിസ മില്ലത്ത് എന്നിവരാണ് തങ്ങളുടെ വിവാഹ വാർഷികം വേറിട്ട രീതിയിൽ ആഘോഷിച്ചത്. മടവൂർ പഞ്ചായത്തിലെ  കമ്യൂണിറ്റി കിച്ചൺ വഴി വിഭവസമൃദ്ധമായി ഭക്ഷണമാണ് ഇവർ നൽകിയത്. 

മക്കളായ ബിഷ്റുദ്ദീൻ, ഷാമിൽ മെഹ്ബൂബ്, നിയമെഹ്ബിൻ എന്നിവരുടെയും പൂർണ പിന്തുണയോടെയാണ് ആഘോഷങ്ങൾ ഒഴിവാക്കിയത്. സാമ്പത്തിക ഞെരുക്കത്തിനിടയിലാണ് പല കമ്മ്യൂണിറ്റി കിച്ചൻ സെന്ററുകളും. അതിനാൽ തന്നെ മിക്കയിടത്തും അവയ്ക്ക് താഴ് വീണു കഴിഞ്ഞു. 


ഇത്തരത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി മറ്റുള്ളവർക്കായി നന്മ ചെയ്യുന്നതാണ് ഈ സമയം നമ്മോട് ആവശ്യപ്പെടുന്നത്. അതിനാൽ തന്നെ മറ്റുള്ളവർക്കും ഇതൊരു പ്രചോദനമാക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളീ പ്രവർത്തനം തെരഞ്ഞെടുത്തതെന്ന് ദമ്പതികൾ പറഞ്ഞു. 

ബഷീർ മില്ലത്ത് മടവൂർ പഞ്ചായത്ത് ആറാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറിയും, ഭാര്യ നജ്മുന്നിസ മടവൂർ സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറുമാണ് .