Trending

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​ക​ണം; വി​മാ​ന ക​ന്പ​നി​ക​ളോ​ടു കേ​ന്ദ്രം

ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ൽ യാ​ത്ര​യ്ക്കാ​യി വി​മാ​ന​ടി​ക്ക​റ്റ് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് പ​ണം മു​ഴു​വ​ൻ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​മാ​ന​ക്ക​ന്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പ് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് റീ​ഫ​ണ്ട് ന​ൽ​കാ​ൻ നി​ർ​ദേ​ശ​മൊ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടി​ല്ല.


മാ​ർ​ച്ച് 25 മു​ത​ൽ ഏ​പ്രി​ൽ 14 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ യാ​ത്ര​ക​ൾ​ക്കാ​യി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റി​ന്‍റെ പ​ണം പൂ​ർ​ണ​മാ​യി മ​ട​ക്കി ന​ൽ​കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യോ​മ​യാ​ന ക​ന്പ​നി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​മാ​ന കാ​ല​യ​ള​വി​ൽ ബു​ക്ക് ചെ​യ്ത ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

ര​ണ്ടാം ലോ​ക്ക്ഡൗ​ണ്‍ (ഏ​പ്രി​ൽ 15-മേ​യ് 3) കാ​ല​യ​ള​വി​ലെ യാ​ത്ര​ക​ൾ​ക്കാ​യി ഒ​ന്നാം ലോ​ക്ക്ഡൗ​ണ്‍ (മാ​ർ​ച്ച് 25-ഏ​പ്രി​ൽ 14) കാ​ല​യ​ള​വി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​രു​ടെ പ​ണ​വും ക​ന്പ​നി​ക​ൾ തി​രി​ച്ചു​ന​ൽ​കേ​ണ്ടി​വ​രും. കാ​ൻ​സ​ലേ​ഷ​ൻ ചാ​ർ​ജ് ഈ​ടാ​ക്ക​രു​തെ​ന്നും ടി​ക്ക​റ്റ് റ​ദ്ദാ​ക്കാ​നു​ള്ള അ​പേ​ക്ഷ ന​ൽ​കി മൂ​ന്നാ​ഴ്ച​ക്ക​കം പ​ണം റീ​ഫ​ണ്ട് ചെ​യ്യ​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.
Previous Post Next Post
3/TECH/col-right