Trending

ചികിത്സക്കും ഗര്‍ഭിണികള്‍ക്കും കേരളത്തിലേക്ക്​ വരാം:നിബന്ധനകള്‍ ഇവയാണ്

​തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇതര സംസ്ഥാന യാത്രകള്‍ പൂര്‍ണമായി നിരോധിച്ച സാഹചര്യത്തില്‍ അടിയന്തര ഘട്ടങ്ങളില്‍ മാനുഷിക പരിഗണനയും അടിയന്തിര ചികിത്സ സാഹചര്യവും മുന്‍നിര്‍ത്തി യാത്രക്ക്​ അനുമതി നല്‍കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.ചികിത്സ, ഗര്‍ഭിണികള്‍, ബന്ധുക്കളുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട് കേരളത്തിലേക്കുള്ള യാത്രകള്‍ നിബന്ധനകള്‍ക്ക്​ വിധേയമായി അനുവദിക്കും.


ഗര്‍ഭിണികള്‍ക്കുള്ള നിര്‍ദേശങ്ങള്‍:

 
*ഗര്‍ഭിണിയാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രസവം പ്രതീക്ഷിക്കുന്ന തീയതി, യാത്ര ചെയ്യാന്‍ അനുയോജ്യമായ ആരോഗ്യസ്ഥിതി എന്നിവ രേഖപ്പെടുത്തിയ അംഗീകൃത ഗൈനക്കോളജിസ്​റ്റി​​െന്‍റ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം.


മേല്‍പ്പറഞ്ഞ സര്‍ട്ടിഫിക്കറ്റ് വെച്ച്‌ നിലവില്‍ താമസിക്കുന്ന സ്ഥലത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ച്‌ യാത്ര ചെയ്യാനുള്ള പാസ്, കൂടെ യാത്ര ചെയ്യുന്ന മറ്റാളുകള്‍ക്കുള്ള അനുമതി എന്നിവ ലഭ്യമാക്കണം.


*വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് ആളുകള്‍ മാത്രമേ ഒന്നിച്ച്‌ യാത്ര ചെയ്യാന്‍ പാടുള്ളൂ. യാത്ര ചെയ്യുന്നവര്‍ ശാരീരിക അകലം ഉള്‍പ്പെടെ കോവിഡ്-19 പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കക്കണം.
 

*ഗര്‍ഭിണിയുടെ കൂടെയുള്ള പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് യാത്രാനുമതി ഉണ്ടാകും.

*ഗര്‍ഭിണിയായ സ്ത്രീ പോകുന്ന അതത് ജില്ലയിലെ കലക്ടര്‍ക്ക് ഇ-മെയിലിലോ വാട്‌സപ്പിലോ ഇതുമായി ബന്ധപ്പെട്ട് അപേക്ഷ അയക്കണം.
 

*തുടര്‍ന്ന് ജില്ല കലക്ടര്‍ പരിശോധിച്ച്‌ അപേക്ഷയില്‍ പറയുന്ന സമയത്തിനും തീയതിക്കും യാത്ര അനുമതി നല്‍കും.

*യാത്രക്കുള്ള വാഹനപാസ് ലഭിക്കാന്‍ ഏത് ജില്ലയിലേക്കാണോ പോകുന്നത്, അവിടത്തെ ജില്ല കലക്ടര്‍ നല്‍കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സഹിതമാണ് നിലവില്‍ താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്.


*കേരള അതിര്‍ത്തിയിലുള്ള പൊലീസ്/ റവന്യൂ /ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ജില്ല കലക്ടര്‍ നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ബന്ധപ്പെട്ട അധികൃതര്‍ നല്‍കിയ യാത്ര പാസുകളും പരിശോധിച്ച്‌ ഉറപ്പുവരുത്തിയശേഷം മാത്രമേ വാഹനം കടത്തി വിടുകയുള്ളൂ.
 

*കേരള അതിര്‍ത്തിയില്‍ പരിശോധന നടത്തുമ്ബോള്‍ കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്ന രീതിയില്‍ നിരീക്ഷണത്തില്‍ കഴിയണം. ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ യാത്രയുടെ ലക്ഷ്യസ്ഥാനത്തെത്തിയ ശേഷം അവിടെ നിരീക്ഷണത്തില്‍ കഴിയണം. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഉടന്‍ ആരോഗ്യ/ ജില്ലാതല ഉദ്യോഗസ്ഥരെ വിവരം അറിയിക്കണം.

ചികിത്സ ആവശ്യാര്‍ഥം വരുന്നവര്‍ക്കുള്ള നിബന്ധനകള്‍:

 
*ചികിത്സ ലഭിക്കേണ്ടതി​​െന്‍റ കാരണം വ്യക്തമാക്കി അതാത്​ ജില്ലയിലെ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം.


*അപേക്ഷ ഉടനെ പരിശോധിച്ച്‌ യാത്രക്ക്​ അനുമതി നല്‍കും.
 

*അനുമതി ലഭിച്ച്‌ കഴിഞ്ഞാല്‍, ചികിത്സ വേണ്ട വ്യക്തി താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരിയെ സമീപിച്ചാല്‍ ആവശ്യമായ വാഹന പാസ് ലഭിക്കും.

*ഈ രണ്ട്​ രേഖകളും കേരളത്തിലേക്ക് കടക്കാന്‍ ആവശ്യമാണ്.


*കേരളത്തില്‍ ചികിത്സ അനിവാര്യമാകുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമെ രോഗിയുമായി വാഹനത്തില്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ.


*പതിവ് ചികിത്സകള്‍ നിലവില്‍ താമസിക്കുന്ന സംസ്ഥാനത്ത് തന്നെ നടത്തേണ്ടതാണ്.


*ക്വാറ​ൈന്‍റയ്‌നുമായി ബന്ധപ്പെട്ട് മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍ പാലിക്കണം.


മരണാനന്തര ചടങ്ങിന്​​ വരുന്നവരുടെ നിര്‍ദേശങ്ങള്‍:
 

*താമസിക്കുന്ന സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരിയില്‍നിന്ന് വാഹന പാസ് വാങ്ങണം.

* യാത്ര ചെയ്യുന്ന വ്യക്തി മരിച്ചയാളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി സ്വയം തയാറാക്കിയ സത്യവാങ്മൂലം കൈയില്‍ സൂക്ഷിക്കണം. അതിര്‍ത്തിയില്‍ പൊലീസ് ഇതി​​െന്‍റ സത്യാവസ്ഥ പരിശോധിച്ച ശേഷമാവും കടത്തിവിടുക.
Previous Post Next Post
3/TECH/col-right