മടവൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ നടന്നുവരുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരു ദിവസം രാത്രിയിലേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഭക്ഷണ സാധനങ്ങൾ മടവൂർ പഞ്ചായത്ത് വനിത ലീഗ് കമ്മറ്റി പ്രിസിഡണ്ട് ആമിന മുഹമ്മദ് പഞ്ചായത്ത് പ്രസിഡണ്ട് PV പങ്കജാക്ഷന് കൈമാറി.

ചടങ്ങിൽ  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസീന ടീച്ചർ,മടവൂർ പഞ്ചായത്ത് വനിത ലീഗ് ജനറൽ സെക്രട്ടറി സലീന രാംപൊയിൽ,ബുഷ്റ പൂളോട്ടുമ്മൽ,നജ്മുനിസ മില്ലത്ത്,റഹ്മത്ത് PU തുടങ്ങിയവർ പങ്കെടുത്തു.