കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് തുക കണ്ടെത്തുന്നതിനായി 15 ഇന ചിലവ് ചുരുക്കല്‍ നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമായി അനുവദിച്ച ക്യാബിനറ്റ് പദവിക്ക് തുല്യമായ എല്ലാ തസ്തികകളും ഒഴിവാക്കുക, നവോത്ഥാന സമുച്ചയം നിര്‍മ്മിക്കാന്‍ അനുവദിച്ച 700 കോടി രൂപ കോവിഡ് ഫണ്ടിലേക്ക് മാറ്റുക, ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ പിരിച്ചുവിടുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
മുഖ്യമന്ത്രിക്ക്
നല്‍കിയ കത്തിലാണ് ചിലവ് ചുരുക്കല്‍ നിര്‍ദേശങ്ങള്‍ രമേശ് ചെന്നിത്തല
സമര്‍പ്പിച്ചത്. അധികമായി അനുവദിച്ച ക്യാബിനറ്റ് പദവിക്ക് തുല്യമായ എല്ലാ
തസ്തികകളും ഒഴിവാക്കുക എന്നതാണ് ആദ്യ നിര്‍ദേശം. ഡല്‍ഹിയില്‍ മുന്‍ എം.പി
സമ്പത്തിനെ നിയോഗിച്ചതും ചീഫ് വിപ്പ് നിയമനം ഉള്‍പ്പെടെ ലക്ഷ്യം വെച്ചാണ് ഈ
നിര്‍ദേശം.
മുഖ്യമന്ത്രിയുടെ ഉപദേശകരെയെല്ലാം ഒഴിവാക്കുകയോ അല്ലെങ്കില്‍ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളില്‍ തുടരാന്‍ അനുവദിക്കുകയോ ചെയ്യുക. ഭരണ പരിഷ്‌ക്കാര കമ്മീഷനും കാലാവധി കഴിഞ്ഞ കമ്മീഷനുകളും പിരിച്ചുവിടുക എന്നിവയും ചെന്നിത്തല ആവശ്യപ്പെടുന്നു.
നവോത്ഥാന സമുച്ചയം നിര്‍മ്മിക്കാന്‍ അനുവദിച്ച 700 കോടി രൂപ കോവിഡ് ഫണ്ടിലേക്ക് മാറ്റണം. മാസവാടകയ്ക്ക് ഹെലികോപ്റ്റര്‍ എടുക്കാനുള്ള തീരുമാനം റദ്ദാക്കുക, മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അത്യാവശ്യമല്ലാത്ത വിദേശ യാത്രകള്‍ ഒഴിവാക്കുക, പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക എന്നിവയാണ് മറ്റു നിര്‍ദേശങ്ങള്‍.
ഓഫീസ് മോടിപിടിപ്പിക്കല്‍ തുടങ്ങി അനാവശ്യ ചിലവുകള്‍ ഒഴിവാക്കണം. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് സാമൂഹിക മാധ്യമ പരിപാലനം എന്നിവ പി.ആര്‍.ഡിക്ക് നല്‍കുക എന്നീ കാര്യങ്ങളും ചെന്നിത്തലയുടെ കത്തിലുണ്ട്. കിഫ്ബിയുടെ ഉദ്യോഗസ്ഥരുടെ വന്‍ ശമ്പളം വെട്ടിക്കുറക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Tags:
KERALA