Trending

കോവിഡ് പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കൊവിഡ് പരിശോധന നടത്തുന്ന സ്വകാര്യ ലാബുകള്‍ രോഗികളില്‍ നിന്ന് പണം ഈടാക്കരുതെന്ന് സുപ്രിംകോടതി. സാമ്പിളുകള്‍ പരിശോധിക്കുന്ന ലാബുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.


ഇത്തരം പരിശോധനകള്‍ എന്‍.എ.ബി.എല്‍ അംഗീകൃത ലാബുകളിലോ ലോകാരോഗ്യ സംഘടനയോ ഐസിഎംആറോ അംഗീകരിച്ച ഏജന്‍സികളിലോ മാത്രമേ നടത്താവൂ എന്നും സുപ്രിംകോടതി ഉത്തരവിട്ടു. സ്വകാര്യ ലാബുകളില്‍ പരിശോധന ഫീസ് ആയി 4500 രൂപ നിശ്ചയിച്ചതിനെയും കോടതി ചോദ്യം ചെയ്തു.

രാജ്യത്തൊട്ടാകെയുള്ള കോവിഡ് -19 പരിശോധന സൗജന്യമാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശം ആവശ്യപ്പെട്ട് അഭിഭാഷകന്‍ ശശാങ്ക് ദിയോ സുധി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, രവീന്ദ്ര എസ് ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജിയില്‍ വാദം കേട്ടത്.
Previous Post Next Post
3/TECH/col-right