Trending

യു.എ.ഇ.യിൽ 294 പേർക്ക് കൂടി രോഗബാധ

യു.എ.ഇ.യിൽ 294 പേർക്ക് കൂടി പുതുതായി കോവിഡ് രോഗബാധ സ്ഥിരികരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 ബാധിതരുടെ എണ്ണം 1799 ആയി ഉയർന്നു.19 പേർ കൂടി ഇന്നലെ രോഗവിമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു.

ദിവസവും രോഗികളുടെ എണ്ണം വർധിക്കുന്നത് കൂടുതൽ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. 

ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തി യു.എ.ഇ  

നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തി യു.എ.ഇ. യു.എ.ഇ സർക്കാർ സേവനങ്ങളും ഇടപാടുകളും ഉപയോക്താക്കൾക്ക് ഓൺലൈൻ വഴി 24 മണിക്കൂറും പൂർത്തിയാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. യു.എ.ഇ സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് ഡിജിറ്റൽ സർക്കാർ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുക.
  
യു.എ.ഇയില്‍ ഗ്രോസറികൾക്ക് വെബ്സൈറ്റ്; സേവനം തികച്ചും സൗജന്യം
കോവിഡ് വ്യാപന സാഹചര്യത്തിൽ ഗ്രോസറികൾക്കും മറ്റും സൗജ്യ ഇ- കൊമേഴ്സ് സംവിധാനം. യു.എ.ഇയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കാണ് തികച്ചും സൗജന്യമായി ഈ സൗകര്യം ലഭിക്കുക. 

ഉപഭോക്താക്കളുമായി ഗ്രോസറികൾ ഉൾപ്പെടെ ചെറുകിട സ്ഥാപനങ്ങളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. ദുബൈയിലെ ഐ.ടി സ്ഥാപനമായ അൽവഫാ ഗ്രൂപ്പാണ് സാധാരണ ഗ്രോസറികൾക്കും മറ്റും സൗജന്യമായി ഇ- കൊമേഴ്സ് സൗകര്യം ഏർപ്പെടുത്തി നൽകുക.

emotions.ae എന്ന പ്ലാറ്റ്ഫോമിലൂടെയാണ് കോവിഡ് പ്രതിസന്ധികാലത്ത് ഇങ്ങനെയൊരു അവസരം ഒരുക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Previous Post Next Post
3/TECH/col-right