കോവിഡ് 19-നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്ട്‌സാപ്പ് ചാറ്റ് ബോട്ട് പ്രവർത്തന സജ്ജമായി.+919072220183 എന്ന നമ്പറിലാണ് ചാറ്റ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.
ചാറ്റ് ബോട്ട് വഴി കൊവിഡ് 19 നെക്കുറിച്ചുള്ള അധികാരിക വിവരങ്ങള്‍ അറിയേണ്ടവര്‍ +919072220183 എന്ന നമ്പര്‍ മൊബൈലില്‍ സേവ് ചെയ്യുകയോ അല്ലെങ്കിൽ http://wa.me/919072220183 ലിങ്കിൽ ക്ലിക്ക് ചെയ്ത് വാട്ട്‌സാപ്പിലൂടെ ഒരു ഹായ് അയക്കുകയും ചെയ്യുക.
അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന മെനുവില്‍ നിന്ന് ചാറ്റ് ബോട്ടിന്റെ നിര്‍ദ്ദേശാനുസരണം ആവശ്യമായ വിവരങ്ങളിലേക്കെത്താം. കോവിഡിനെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍, പൊതുജനങ്ങള്‍ പാലിക്കേണ്ട സുരക്ഷ മുന്‍കരുതലുകള്‍, നിര്‍ദ്ദേശങ്ങള്‍, കൊറോണ ബാധിത രാജ്യം/ സംസ്ഥാനത്ത് നിന്ന് വന്നവര്‍ക്കുള്ള പ്രത്യേക നിര്‍ദ്ദേശങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന ജില്ലാതല കണ്‍ട്രോള്‍ റൂം നമ്പറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ചാറ്റ് ബോട്ട് വഴി ജനങ്ങള്‍ക്ക് ലഭ്യമാകും.
കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന മാധ്യമങ്ങളില്‍ ഒന്നാണ് വാട്ട്‌സാപ്പ്. ഈ സാഹചര്യത്തില്‍ അത്തരം അശാസ്ത്രീയ സന്ദേശങ്ങളുടെ വ്യാപനം തടയുന്നതിനായാണ് ആരോഗ്യ വകുപ്പ് വാട്ട് സാപ്പ് ചാറ്റ് ബോട്ട് പുറത്തിറക്കിയിരിക്കുന്നത്. വാട്ട്‌സാപ്പ് ഇന്ത്യയുമായുള്ള നേരിട്ടുള്ള സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് ആരോഗ്യ വകുപ്പ് ഈ സംവേദനാത്മക ചാറ്റ് ബോട്ട് ജനങ്ങളിലേക്കെത്തിച്ചിരിക്കുന്നത്.

Tags:
KERALA