Trending

കൊറോണ:നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; ഉത്സവം ഒഴിവാക്കണം, തിയറ്ററുകൾ അടച്ചിടണം

കൊറോണ:മദ്റസകൾക്ക് അവധി

കേരളത്തിൽ  കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കണമെന്ന നിര്‍ദ്ദേശപ്രകാരം സമസ്ത കേരള ഇസ്‌ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ കേരളത്തിലെ അംഗീകൃത മദ്‌റസകള്‍, അര്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂളുകള്‍, അസ്മി സ്‌കൂളുകള്‍ എന്നിവക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി ആയിരിക്കും. ഏപ്രില്‍ 4,5,6 തിയ്യതികളില്‍ നിശ്ചയിച്ച പൊതുപരീക്ഷകളും, തുടര്‍ന്ന് നടക്കുന്ന വാര്‍ഷിക പരീക്ഷകളും നിശ്ചിത തിയ്യതികളില്‍ നടക്കുന്നതാണ്. അവധി മൂലം പഠനം മുടങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീടുകളില്‍ വെച്ചുള്ള പഠനം ഉറപ്പുവരുത്തണമെന്നും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി  കേരള സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സമസ്ത സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മദ്റസകൾക്കും,തിബ് യാ ൻ പ്രീ സ്കൂളുകൾക്കും അവധിയായിരിക്കുമെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് ഓഫീസിൽ നിന്ന് അറിയിച്ചു.പരീക്ഷയുടെ കാര്യം പിന്നീട് അറിയിക്കും.

KNM അറിയിപ്പ്

കോവിഡ് 19 മുൻ കരുതലിന്റെ ഭാഗമായി സംസ്ഥാന ഗവ: പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കെ.എൻ.എം മദ്രസകൾക്ക് മാർച്ച്‌ 11 മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവധിയായിരിക്കും.

പരീക്ഷ സംബന്ധമായ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
..........
ഫോക്കസ് സ്ഥാപനങ്ങള്‍ക്ക് അവധി

കൊവിഡ് 19 വൈറസ് ബാധ സംസ്ഥാനത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ ട്യൂഷന്‍ സെന്‍റര്‍  ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്  അവധി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കണക്കിലെടുത്ത്  എളേറ്റില്‍ ഫോക്കസ് സ്ഥാപനങ്ങള്‍ നാളെ (ബുധന്‍) മുതല്‍ അനിശ്ചിത കാലത്തേക്ക് അവധി പ്രഖ്യാപിച്ചു.മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പരീക്ഷകളും മറ്റു ക്ലാസുകളും ഉണ്ടായിരിക്കുന്നതല്ല.




കൊറോണ:നാളെ മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടും; ഉത്സവം ഒഴിവാക്കണം, തിയറ്ററുകൾ അടച്ചിടണം

ബുധനാഴ്ച മുതൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുമെന്നു മുഖ്യമന്ത്രി

🔺കോളജുകളും പ്രഫഷനല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല
🔺മദ്രസ, അങ്കണവാടികളും മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കില്ല
🔺പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല
 🔺സിബിഎസ്‌ഇ, ഐസിഎസ്‌ഇ ബാധകം
🔺ഉത്സവങ്ങള്‍ മാറ്റിവയ്ക്കാന്‍ നിര്‍ദേശിക്കും
🔺കല്യാണങ്ങള്‍ ചെറിയ ചടങ്ങായി ഒതുക്കണം
🔺ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ ഒഴിവാക്കണം
🔺ശബരിമലയില്‍ അടക്കം പൂജാ ചടങ്ങുകള്‍ മാത്രം. ദര്‍ശനം ഒഴിവാക്കണം
🔺സര്‍ക്കാര്‍ പരിപാടികള്‍ ഒഴിവാക്കും. നിയമസഭാ സമ്മേളനം ഒഴിവാക്കില്ല

രോഗം പരമാവധി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും വിദേശത്തുനിന്ന് വരുന്നവര്‍ രോഗവിവരം മറച്ചുവയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു

പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Previous Post Next Post
3/TECH/col-right