യു.എ.ഇയിൽ കോവിഡ് 19 ബാധിച്ച് ഒരാൾ കൂടി മരിച്ചു. 30 ഇന്ത്യക്കാർ ഉൾപ്പെടെ 102 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മൊത്തം രോഗികളുടെ എണ്ണം ഇതോടെ 570 ആയി. 47 വയസുകാരിയായ അറബ് വനിതയാണ് അസുഖം ബാധിച്ച് മരിച്ചത്.
രാജ്യത്തെ കോവിഡ് മരണസംഖ്യ ഇപ്പോൾ മൂന്നായി. ഇതിനിടെ മൂന്ന് പേർക്ക് രോഗവിമുക്തി നേടാനായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ഭേദമായവരിൽ രണ്ടുപേർ ഇന്ത്യക്കാരാണ്. ഒരാൾ ഫിലിപ്പീൻസ് സ്വദേശിയും. ഇതോടെ രോഗം ഭേദമായവരുടെ മൊത്തം എണ്ണം 58 ആയി.
പുതിയ കേസുകൾ ന്യൂസിലാന്റ്, സ്ലൊവാക്യ, മൊറോക്കോ, ഗ്രീസ്, ചൈന, ഫ്രാൻസ്, ജർമ്മനി, അൾജീരിയ, ഇറാഖ്, കൊളംബിയ, വെനിസ്വേല, പോളണ്ട്, ബ്രസീൽ, സ്വീഡൻ, ഓസ്‌ട്രേലിയ, എത്യോപ്യ, കാനഡ, ലെബനൻ, സുഡാൻ, സൗദി അറേബ്യ, പോർച്ചുഗൽ, ഇറ്റലി, അയർലൻഡ് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് കേസുകൾ, ഈജിപ്തിൽ നിന്ന് ആറ് പേർ, യു എ ഇ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് പേർ, ബ്രിട്ടനിൽ നിന്ന് പതിനാറ് പേർ, ഇന്ത്യയിൽ നിന്നുള്ള മുപ്പത് പേർ എന്നിവരാണ്.
Tags:
INTERNATIONAL