Trending

കോവിഡ്: കുവൈത്തില്‍ രണ്ടാഴ്ച പൊതുഅവധി

കുവൈത്ത്​ സിറ്റി: കുവൈത്ത്​ വ്യാഴാഴ്​ച (മാർച്ച് 12) മുതൽ മാർച്ച്​ 26 വരെ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഒാഫിസുകൾ മാർച്ച്​ 27, 28 വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കഴിഞ്ഞ്​ 29 ഞായറാഴ്​ചയാണ്​ തുറന്നുപ്രവർത്തിക്കുക. സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം ആണ്​ ഇക്കാര്യം അറിയിച്ചത്​.


കോഫി ഷോപ്പുകൾ, റെസ്​റ്റാറൻറുകൾ, ഷോപ്പിങ്​ മാളുകൾ, ജിംനേഷ്യങ്ങൾ തുടങ്ങിവയെല്ലാം വ്യാഴാഴ്​ച മുതൽ അടച്ചിടണം.

കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ മറ്റുരാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാർഗോ വിമാനങ്ങൾ ഒഴികെയുള്ള എല്ലാ വിമാനങ്ങളും വെള്ളിയാഴ്​ച മുതൽ നിർത്തിവെച്ചു.


അവധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ മാളുകളിലും ,മാർക്കറ്റുകളിലും സാധനങ്ങൾ വാങ്ങി വെക്കുന്നവരുടെ തിരക്കാണ്.

കൊറോണ വൈറസ്‌ പരിശോധന മുൻ നിശ്ചയിച്ചത്‌ പ്രകാരം തന്നെ നടക്കുമെന്ന്  നടക്കുമെന്ന് ആരോഗ്യമന്ത്രാലയം 

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഫെബ്രുവരി 27 മുതൽ മാർച്ച്‌ 11 വരെ ഇന്ത്യ അടക്കമുള്ള 23 രാജ്യങ്ങളിൽ  നിന്നും എത്തിയവർക്കുള്ള കൊറോണ വൈറസ്‌ പരിശോധന മുൻ നിശ്ചയിച്ചത്‌ പ്രകാരം തന്നെ നടക്കുമെന്ന്  നടക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.രാജ്യത്ത്‌ നാളെ മുതൽ 2 ആഴ്ച പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇത്‌ സംബന്ധിച്ച്‌ ഉയർന്ന ആശയകുഴപ്പം നീക്കുന്നതിനു വേണ്ടിയാണു മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്‌.  

കൊറോണ വൈറസ്‌ പരിശോധന അവരവരുടെ സിവിൽ ഐ.ഡി.യിൽ രേഖപ്പെടുത്തിയ അഡ്രസ്സിലുള്ള ഗവർണ്ണറേറ്റുകൾ പ്രകാരം വിവിധ ദിവസങ്ങളിലായാണു  നടത്തപ്പെടുക സിക്സ്ത്‌ റിംഗ്‌ റോഡിൽ നിന്നും മുഷിരിഫിലേക്കുള്ള പ്രവേശന കവാടത്തിനോട്‌  ചേർന്നുള്ള ഇന്റർ നാഷനൽ ഫെയർ ഗ്രൗണ്ടിൽ സ്ഥിതി ചെയ്യുന്ന 6 ആം നമ്പർ ഹാളിലാണു പരിശോധന നടത്തുക.

ഓരോഗവർണ്ണറേറ്റുകളിലുമുള്ള താമസക്കാരുടെ പരിശോധനയുടെ സമയക്രമം താഴെ പറയുന്നത്‌ പ്രകാരമാണു ക്രമീകരിച്ചിരിക്കുന്നത്‌.കാലത്ത്‌ 8 മുതൽ വൈകീട്ട്‌ 6 മണി വരെയാണു പരിശോധന സമയം. ഇതിനായി എത്തുന്നവർ ഒർജ്ജിനൽ പാസ്പോർട്ട്‌ , സിവിൽ ഐ.ഡി. കാർഡ്‌ എന്നിവ ഹാജരാക്കേണ്ടതാണു.

 ജഹറ ഗവർണ്ണറേറ്റിലെ താമസക്കാർ മാർച്ച്‌ 12.വ്യാഴം.

മുബാറക്‌ അൽ കബീർ ഗവർണ്ണറേറ്റിലെ താമസക്കാർ. മാർച്ച്‌ 13 വെള്ളി.

ഫർവ്വാനിയ ഗവർണ്ണറേറ്റിലെ താമസക്കാർ മാർച്ച്‌ 14 ശനി. 

ഹവല്ലി ഗവർണ്ണറേറ്റിലെ താമസക്കാർ മാർച്ച്‌ 15 ഞായർ 

അഹമ്മദി.ഗവർണ്ണറേറ്റിലെ താമസക്കാർ മാർച്ച്‌ 16 തിങ്കൾ 

കേപിറ്റൽ ഗവർണ്ണറേറ്റിലെ താമസക്കാർ മാർച്ച്‌ 17 ചൊവ്വ.

ഈ കാലയളവിൽ രാജ്യത്ത്‌ സന്ദർശ്ശക 
വിസയിൽ എത്തിയവരെ വിസ ഇഷ്യു ചെയ്ത ഗവർണ്ണറേറ്റിലെ താമസക്കാരായാണു പരിഗണിക്കുക.
Previous Post Next Post
3/TECH/col-right