Trending

യാത്രയയപ്പ് സംഗമം

എളേറ്റില്‍:ഫോക്കസ് കോച്ചിംഗ് സെന്‍റര്‍ ഈ വര്‍ഷം SSLC  പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  പരിശീലന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു.പരിപാടികള്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ നജീബ് കാന്തപുരം  ഉദ്ഘാടനം ചെയ്തു.


പരിശീലന ക്ലാസിന് പ്രശസ്ത ട്രൈനര്‍ നിയാസ് കൊട്ടാരക്കോത്ത് നേതൃത്വം നല്‍കി.ഷാജി എളേറ്റില്‍ ആലപിച്ച യാത്രാ മംഗള ഗാനം കുട്ടികള്‍ക്ക് നവ്യാനുഭവമായി.


പി പി ഉനൈസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നൗഫല്‍ മങ്ങാട് സ്വാഗതവും,സുല്‍ഫിക്കര്‍ ഇബ്രാഹീം നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right