എളേറ്റിൽ: തറോൽ പ്രദേശത്തെ കളിക്കാരുടെയും, പ്രായബേധമേന്യ വോളിബോളിനെ നെഞ്ചിലേറ്റിയ വോളിേപ്രമികളുടെയും ഏറെ നാളത്തെ ആഗ്രഹമാണ് കണിയാക്കൽ ജമാൽ സാഹിബിൻ്റെ നേതൃത്ത്വതിൽ പൂവണിയാൻ പോവുന്നത്. പ്രദേശത്തെ യുവാക്കൾ ഊണും ഉറക്കവും ഒഴിഞ്ഞ് രാവന്നോ, പകലെന്നോ വ്യത്യാസമില്ലാതെ ഗ്രൗണ്ടിൻ്റെ പണിയിൽ വ്യാപൃതരാണ്.
ഗ്രൗണ്ടിന് സ്ഥലം അനുവദിച്ച് തന്ന കെ.പി അഹമ്മദ് കുട്ടി മാസ്റ്റർക്ക് പ്രത്യേക നന്ദിയും കടപ്പാടും അറിയിക്കുന്നു.
സാഹചര്യങ്ങൾ അനുകൂലമായി വന്നാൽ ഉത്തരമേഖലാ വോളി മേള നടത്താനും ആലോചിക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു.
Tags:
ELETTIL NEWS