Trending

എരവന്നൂർ എ.എം.എൽ.പി സ്കൂൾ വാർഷികാഘോഷം സമാപിച്ചു.

എരവന്നൂർ എ.എം.എൽ.പി സ്കൂളിന്റെ എൺപത്തിയാറാമത് വാർഷികവും അംഗൻവാടി കലോത്സവവും വിവിധ പരിപാടികളോടെ അഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് എം.അബൂബക്കർ പാറന്നൂരിന്റെ അധ്യക്ഷതയിൽ മടവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.ഹസീന ടീച്ചർ വാർഷികാഘോഷ ഉദ്ഘാടനവും,കഴിഞ്ഞ വർഷത്തെ LSS ജേതാക്കളായ അൻസ്വിബ.കെ, ഹാനിയ മുഹമ്മദ്.ഒ, മുഹമ്മദ് സാദിഖ്.കെ.ടി, ഹന ഫാത്തിമ.കെ.ടി, ത്വയ്ബ ഹസിൻ.പി.എം,ഫാത്തിമ സിയ. എ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും നിർവ്വഹിച്ചു.
   

പ്രതിഭാ പുരസ്കാര വിതരണം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർപേഴ്സൺ സിന്ധുമോഹനും പ്രീ പ്രൈമറി ടാലന്റ്  വിജയികൾക്ക് വാർഡ് മെമ്പർ എം.ബി.ബിന്ദുവും സ്പോർട്സ് വിജയികൾക്ക് രണ്ടാം വാർഡ് മെമ്പർ പി.ശ്രീധരനും ഉപഹാര വിതരണം നടത്തി.അറബിക് സ്കോളർഷിപ്പ് നേടിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മുൻ പ്രധാനധ്യാപകൻ വി.അബ്ദുൽ ഹമീദ് നിർവ്വഹിച്ചു.
 

ചടങ്ങിൽ എരവന്നൂർ AUP സ്കൂൾ പ്രധാനധ്യാപിക ഇ.എം.ശ്യാമള ,സ്കൂൾ മാനേജർ ടി. കുഞ്ഞി മാഹിൻ, എം.പി.ടി.എ ചെയർപേഴ്സൺ സി.ബിൻസി, ടി.അബ്ദുറസാഖ്, സ്കൂൾ ലീഡർ അമീൻ അഹമ്മദ് എന്നിവർ സംസാരിച്ചു.

പ്രധാനധ്യാപകൻ ടി.വി.നാസർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.കെ.മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.

പ്രീ പ്രൈമറി - സ്കൂൾ വിദ്യാർത്ഥികൾ വൈവിധ്യമാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
Previous Post Next Post
3/TECH/col-right