Trending

പറവകൾക്കൊരുറവ പദ്ധതിയുമായി കുണ്ടായി എ.എൽ.പി സ്കൂൾ

നരിക്കുനി: പറവകൾക്ക് ദാഹജലം നൽകാൻ കുണ്ടായി എ.എൽ.പി സ്കൂളിൽ വിദ്യാർഥികൾ. സ്കൂളിന് സമീപത്തുള്ള മരത്തിൽ പറവകൾക്കൊരു കുറവാ പദ്ധതി സ്കൂൾ ഹെഡ് മാസ്റ്റർ കെ.കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ പറവകൾക്ക് ദാഹജലം ഉറപ്പ് നൽകുന്ന പദ്ധതിയാണ് പറവകൾക്കൊരുറവ. 



പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രത്യേകം സജ്ജീകരിച്ച പാത്രങ്ങൾ നൽകുകയും അത് മുഴുവൻ വീടുകളിലും മരങ്ങളിൽ കെട്ടി പറവകൾക്ക് വെള്ളം നൽകുകയും ചെയ്തിരുന്നു. അതിന്റെ തുടർച്ചയായാണ് ഈ വർഷവും പദ്ധതി നടപ്പാക്കുന്നത്. 



പരിപാടിയിൽ എ.ഇ  ദയാനന്ദൻ, വി സക്കീന, എം ഖമറുന്നിസ, എ.ടി ജമാലുദ്ധീൻ, ഷിജി, ശ്രീകല, റജ്ന,  സ്കൂൾ ലീഡർ നിനാദ്, ഹിദാശ് അമീൻ,  തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right