Trending

പത്ര ലേഖകനെ കയ്യേറ്റം ചെയ്ത നടപടിയില്‍പ്രതിഷേധിച്ചു

കോഴിക്കോട്: ബാലുശ്ശേരിയിലെ ജന്‍മഭൂമി ലേഖകന്‍ ടി കെ ബിജീഷ് കുമാറിനെ ഒരും സംഘം കയ്യേറ്റം ചെയ്ത നടപടിയില്‍ കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ കോഴിക്കോട് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. ഫോട്ടോ എടുത്തുവെന്ന് ആരോപിച്ചാണ് ബാലുശ്ശേരി ബസ്റ്റാന്റ് പരിസരത്തുവെച്ച് ഒരുസംഘം ബിജിഷിനെ കയ്യേറ്റം ചെയ്തത്. 



പരാതിയുണ്ടെങ്കില്‍ നിയമപരമായി നേരിടുന്നതിന് പകരം നിയമം കയ്യിലെടുക്കുന്ന പ്രവണ അംഗീകരിക്കാനാവില്ല.കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് ബിജു കക്കയം, ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്നൂര്‍, ട്രഷറര്‍ ടാസ് വട്ടോളി എന്നിവര്‍ ആവശ്യപ്പെട്ടു.
Previous Post Next Post
3/TECH/col-right