Trending

മരണം: സി.പി ഉണ്ണിയേട്ടന്‍

മരണം

പൂനൂര്‍:പൂനൂര്‍ പോസ്റ്റോഫീസിലെ പോസ്റ്റുമാനും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനും ആയ സി.പി ഉണ്ണി (ഉണ്ണിയേട്ടന്‍) മരണപ്പെട്ടു.



മക്കൾ:ഉബീഷ് കുമാർ , ഉമേഷ്. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് നടക്കും.

1978 മുതൽ 2004 വരെ പോസ്റ്റൽ ഡിപ്പാർട്ടുമെന്റിൽ ആയിരുന്നു.വിരമിച്ചതിന് ശേഷവും താത്കാലിക ജീവനക്കാരനായി തുടരുകയായിരുന്നു.


ഉണ്ണ്യേട്ടൻ.... വെറും ഒരു പോസ്റ്റ്‌ മാൻ  മാത്രമായിരുന്നില്ല.. പൂനൂർക്കാർക്കും.. നാട്ടുകാർക്കും.....

ഫേസ്ബുക്,, വാട്സ്അപ്,, ഒന്നും ഇല്ലാത്ത കാലത്ത്.. ഒരു ഫോൺ പോലുമില്ലാത്ത കാലത്ത്.. ചാനൽ,, മീഡിയകൾ.. സുലഭമല്ലാത്ത.. കാലത്തെ.. നാട്ടുകാരുടെ എല്ലാം ആയിരുന്നു ഉണ്ണിയേട്ടൻ... 

എഴുത്തും വായനയും അറിയാത്ത ഉമ്മമാർക്ക്‌.. മക്കളുടെ കത്ത് വീട്ടിൽ കൃത്യമായി എത്തിച്ചു.. ഒരു മകനെപ്പോലെ വായിച്ചു കൊടുത്തു... 

വികലംഗർ,, വിധവകൾ,, കർഷകർ,, വാർദ്ധക്യ,, പെൻഷനുകലുമായി... ഓരോ.. വീട്ടിലേക്കും... ഉണ്ണിയേട്ടന്റെ... വരവും.. കാത്തിരിക്കുന്നവർ..

ഒപ്പ് ഇടാൻ പോലും അറിയാത്ത.. കഴിയാത്ത.. ആളുകൾക്ക്..അപ്പം വിരലിൽ.. മഷി പുരട്ടി.. ഒപ്പിട്ടു.. രേഖകൾ സസന്തോഷം.. ഏൽപ്പിച്ചു.. 

നാട്ടു വർത്തമാനം പറഞ്ഞു.. കൊച്ചു തമാശയും.. അല്പം രാഷ്ട്രീയവുമൊക്കെ... പറഞ്ഞു.. പൂനൂരിന്റെയും..പരിസരപ്രദേശങ്ങളുടെയും.. നാഡീ സ്പന്ദനമറിയുന്ന...റമദാനിൽ വ്രതമനുഷ്ഠിച്ചിരുന്ന....ഉണ്ണിയേട്ടൻ..

ജാതി, മത, രാഷ്ട്രീയ, വിഭാഗീയത.. ഒട്ടുമേ കാണിക്കാതെ.. പൊതു മണ്ഡലത്തിൽ ഒരായിരം നന്മകൾ മാത്രം നാട്ടുകാർക്ക്... ബാക്കി വെച്ച് കൊണ്ടാണ്......സി. പി.. ഉണ്ണി എന്ന ഉണ്ണിയേട്ടൻ നമ്മോട് വിട പറഞ്ഞത്..


Previous Post Next Post
3/TECH/col-right