Trending

മങ്ങാട് എയുപി സ്കൂളിൽ ഗൃഹ ലൈബ്രറി:"നാട്ടുവെളിച്ഛം" ഉദ്ഘാടനം നിർവഹിച്ചു

മങ്ങാട്:ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരം മൂലവും സോഷ്യൽ മീഡിയയുടെ കടന്ന് കയറ്റം കൊണ്ടും വായന മരിച്ച് കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, മങ്ങാട് പ്രദേശത്തെ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും  വായനയും വായനയുടെ പ്രാധാന്യംവും തിരിച്ചു കൊണ്ടുവരുക എന്ന ലക്ഷ്യം വച്ചുകൊണ്ട്  മങ്ങാട് AUP സ്ക്കൂളിലെ എല്ലാ വിദ്യാർത്ഥികളുടെ വീട്ടിലും ലൈബ്രറി എന്ന ലക്ഷ്യം കൈവരിക്കാൻ ആരംഭിച്ച "നാട്ടു വെളിച്ചം" പദ്ധതി അഞ്ചാം ക്ലാസ് വിദ്യാർത്ഥി  ഹമ്മദ് ഷാൻ S/O നൗഫൽ സഹദീ കൊന്നക്കൽ എന്നിവരുടെ വീട്ടിൽ ,വാർഡ് മെമ്പർ ജുനൈദ്  ഒറുവിങ്ങര ഉദ്ഘാടനം നിർവഹിച്ചു.


ബാലുശ്ശേരി AEO രഘുനാഥൻ മുഖ്യ പ്രഭാഷണം നടത്തി പിടിഎ പ്രസിഡണ്ട്  തൊളോത്ത് സലാം അധ്യക്ഷത വഹിച്ചു മദർ പിടിഎ പ്രസിഡണ്ട് റീന ബി ആർ സി ട്രെയിനർ സുബിദ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശശീന്ദ്രൻ മാസ്റ്റർ ,SRGകൺവീനർ ഉമ്മർ മാസ്റ്റർ ,ലൈബ്രേറിയൻ പ്രിയ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു.

സ്കൂൾ ഹെഡ്മിസ്ട്രസ് എൻ എ ഷക്കീലടീച്ചർ  സ്വാഗതവും നൗഫൽ സഹദി  കൊന്നക്കൽ നന്ദിയും രേഖപ്പെടുത്തി
Previous Post Next Post
3/TECH/col-right