Trending

എം എസ് എഫ് ഭാരത് ബച്ചാഓ സ്റ്റുഡന്റസ് റാലി

എളേറ്റിൽ വട്ടോളി:പൗരത്വ നിയമഭേദഗതിക്കെതിരെയും ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയും എം എസ് എഫ് കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഭാരത് ബച്ചാഓ വിദ്യാർത്ഥി റാലി  ഈസ്റ്റ് കിഴക്കോത്ത് നിന്നും ആരംഭിച്ചു പന്നൂരിൽ സമാപിച്ചു. 


മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മോയിൻ കുട്ടി പഞ്ചായത്ത് എം എസ് എഫ് പ്രസിഡണ്ട് മിസ്ബാഹ് കൈവേലി കടവിന് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. 

ജനറൽ സെക്രട്ടറി റിയാസ് വഴിക്കടവ്, മുബാറക് ആവിലോറ, അജ്മൽ സി പി, ഫൈസൽ പറക്കുന്ന്, ഷാഫി സി,ഹാഷിർ പരപ്പാറ, റമീസ് അഹ്‌മദ്‌, റനീസ് എളേറ്റിൽ,റിഷാദ് പന്നൂർ,  മുർഷിദ് മറവീട്ടിൽതായം എന്നിവർ നേതൃത്വം നൽകി.

വിവിധ കേന്ദ്രങ്ങളിൽ എം എ ഗഫൂർ മാസ്റ്റർ, ശാക്കിർ കുട്ടിക്കടവ്, വി കെ അബ്ദുറഹിമാൻ മാസ്റ്റർ , ഹമീദ് മാസ്റ്റർ, ജബ്ബാർ മാസ്റ്റർ, കെ ടി റഊഫ്, ഷാഫി ബി സി,സി. എം ഖാലിദ്, പി. ഡി നാസർ മാസ്റ്റർ, അസീസ് മറവീട്ടിൽതായം, അർഷദ് കിഴക്കോത്ത്, ഷമീർ പറക്കുന്ന്, സൈദ് മറവീട്ടിൽതായം, എം കെ. സി അബ്ദുറഹ്മാൻ,റാഷിദ്‌ പരപ്പൻപൊയിൽ,  തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു
Previous Post Next Post
3/TECH/col-right