Trending

ക്ലാസ് ലൈബ്രറി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു

ദൃശ്യ മാധ്യമങ്ങളുടെ അതിപ്രസരം മൂലം വായന മരിച്ച് കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഇത് പരിഹരിക്കുന്നതിൻ്റെ ഭാഗമായി മങ്ങാട് AUP സ്ക്കൂളിലെ ഒന്നാം ക്ലാസ് കൊച്ചു കൂട്ടുകാർ ഒരുക്കിയ " കുഞ്ഞു വായന" എന്ന ക്ലാസ് ലൈബ്രറി പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ അഹമ്മദ് ജുനൈദ് നിർവ്വഹിച്ചു. 


പദ്ധതി വിശദീകരിച്ച് കൊണ്ട് പ്രസ്തുത സ്കൂളിലെ റിട്ട. മലയാളം അധ്യാപിക എം.കെ പത്മിനി അമ്മ സംസാരിച്ചു. പദ്ധതിക്ക് ആശംസകളർപ്പിച്ച് കൊണ്ട് ബി.ആർ.സി ട്രെയിനർ സുബിത ടീച്ചർ, കെ.ടി.ശശീന്ദ്രൻ മാസ്റ്റർ, കെ ഉമ്മർ മാസ്റ്റർ, കെ.ആർ പ്രിയ ടീച്ചർ, എം.പി.ടി.എ ചെയർപേഴ്സൺ റീന എന്നിവർ സംസാരിച്ചു.

 പി.ടി.എ പ്രസിഡൻ്റ് സലാം തൊളോത്ത് അധ്യക്ഷനായ വേദിക്ക് ഹെഡ്മിസ്ട്രസ് എൻ.എ ഷക്കീല ടീച്ചർ സ്വാഗതവും, കെ.എൻ.ജമീല ടീച്ചർ നന്ദിയും രേഖപ്പെടുത്തി. 

പ്രിയ ടീച്ചർ, സുബിത ടീച്ചർ, റീന, എന്നിവർ ക്ലാസ് ലൈബ്രറിയിലേക്കുള്ള പുസ്തകം സംഭാവന ചെയ്തു.
Previous Post Next Post
3/TECH/col-right