Trending

പന്നൂർ-നരിക്കുനി-പുന്നശ്ശേരി റോഡ് നവീകരണ പ്രവൃത്തി തുടങ്ങി

നരിക്കുനി:റോഡ് വളവുനിവർത്താനും വീതികൂട്ടാനും നാട്ടുകാർ സ്ഥലം വിട്ടുനൽകി സഹകരിക്കണമെന്നും വികസനപ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുക്കണമെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു.
പന്നൂർ-നരിക്കുനി-പുന്നശ്ശേരി റോഡ് നവികരണപ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേന്ദ്രത്തിന്റെ പ്രതികൂലനയം മൂലം കാർഷിക വിളകൾക്ക് മതിയായ വില ലഭിക്കുന്നില്ല. പകരം ഉത്‌പാദനം കൂട്ടി ഇതിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


എഴ് കോടിരൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്. റോഡിൽ പത്തിലധികം കലുങ്കുകൾ പുനർനിർമിക്കും. കരിങ്കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിർമാണം, അഴുക്കുചാലിനുമുകളിിൽ നടപ്പാത, റോഡ് സുരക്ഷാസംവിധാനമായ മുന്നറിയിപ്പുബോർഡുകൾ സ്ഥാപിക്കൽ, കെ.എസ്.ഇ.ബി., ജലഅതോറിറ്റി, ബി.എസ്.എൻ.എൽ. തുടങ്ങിയവയുടെ സർവീസ് ലൈനുകളും തൂണുകളും മാറ്റി സ്ഥാപിക്കൽ എന്നിവയാണ് നവീകരണ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കാരാട്ട് റസാഖ് എം.എൽ.എ. അധ്യക്ഷനായി. കെ. വിനയ്‌രാജ്, ജൽജിത് പി, അബ്ദുൽജബ്ബാർ, യു.പി. നഫീസ, സി. വേണുഗോപാൽ, വസന്തകുമാരി, വി. ഷക്കീല, വി. ഇൽയാസ്, വാസുദേവൻ നമ്പൂതിരി, സി.പി. ഗിരിജ, എം.പി. അഹമ്മദ് കുട്ടി, ടി.കെ. അബൂബക്കർ, കെ.ജി. രഗിന എന്നിവർസംസാരിച്ചു
Previous Post Next Post
3/TECH/col-right