Trending

മോട്ടോർ വാഹനവകുപ്പ് ഇനി കടലാസ് രഹിതം.

മോട്ടോർ വാഹനവകുപ്പ് ഓഫീസുകൾ പൂർണമായി കടലാസ് രഹിതമാകുന്നു. വെബ് അധിഷ്ഠിത സോഫ്റ്റ്‌വേറായ പരിവാഹനിലേക്ക് വകുപ്പിന്റെ നടപടിക്രമങ്ങളെല്ലാം മാറിയ സാഹചര്യത്തിലാണിത്.
ഓഫീസുകളിൽ കുമിഞ്ഞുകൂടിയ കാലാവധി കഴിഞ്ഞ ഫയലുകൾ നശിപ്പിക്കും.


വാഹന രജിസ്‌ട്രേഷൻ, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയവയ്ക്കൊന്നും ആർ.ടി.ഓഫീസുകളിൽ കടലാസിലുള്ള അപേക്ഷകൾ ആവശ്യപ്പെടരുതെന്ന് സംസ്ഥാന ഗതാഗത കമ്മിഷണർ നിർദേശം നൽകി.

1961-ലെ ചട്ടത്തിൽ ഫയലുകളും റെക്കോഡുകളും സൂക്ഷിക്കേണ്ട കാലയളവ് നിഷ്കർഷിച്ചിട്ടുണ്ട്. ഇതിൽ കാലോചിതമായ മാറ്റം വരുത്താനും കമ്മിഷണറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു

ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനും വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള രേഖകളും അപേക്ഷകളും സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുകയോ ഓൺലൈനിൽ വെരിഫൈ ചെയ്യുകയോ ആണ് പരിവാഹനിൽ.

പുതുതായി ഡ്രൈവിങ് ലൈസൻസിനോ വാഹന രജിസ്‌ട്രേഷനോ അപേക്ഷിക്കുമ്പോൾ തയ്യാറാക്കുന്ന കടലാസ് ഫയൽ ഇനി ഉടമയ്ക്ക് കൈമാറും. ഡിജിറ്റൽ ഫയൽ മാത്രമേ ഓഫീസിൽ സൂക്ഷിക്കേണ്ടതുള്ളൂ.
Previous Post Next Post
3/TECH/col-right