Trending

പി.ടി.എം. യു.പി.സ്കൂൾ ചക് ദേ സ്പോർട്സ് ഫെസ്റ്റ് - 2020

എകരൂൽ: പള്ളിയോത്ത് പി.ടി.എം.യു.പി.സ്കൂളിൽ സ്പോർട്സ് ഫെസ്റ്റിവലിന് ആരംഭമായി. ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെൻ്റ, ചെസ്സ് മത്സരം, ഷട്ട് ൽ ബാഡ്മിൻ്റൺ മത്സരങ്ങളാണ് വിവിധ ഇടവേളകളിലായി നടക്കുക. സകൂളിലെ വിവിധ ഹൗസുകൾ തമ്മിലാണ് മത്സരങ്ങൾ. 


ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്.ശ്രീമതി നസീറഹബീബ് ഉദ്ഘാടനം നിർവ്വഹിച്ചു.  ഹെഡ്മിസ്ട്രസ് ടി. റൈഹാന അധ്യക്ഷത വഹിച്ചു. 

ബീന. വി, ഷമീമ. എ.കെ ,പ്രീതി.കെ., ബിജില. സി.എച്ച്, ടി.കെ.സാലിഹ്, നജീബ് .വി.കെ, അബ്ദുൽ ഖാദർ ഒ.പി. ,മുഹമ്മദ് ഡാനിഷ് എന്നിവർ ആശംസയർപ്പിച്ചു. 

വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റ്, ഫൈവ്സ് ഫുട്ബോൾ മത്സരം എന്നിവ നടന്നു. സ്കൂൾ വിദ്യാർത്ഥിനികളുടെ ഏറോബിക്സ് അരങ്ങേറി.
Previous Post Next Post
3/TECH/col-right